Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യൻ കപ്പിൽ ഖത്തറിന് വിജയത്തുടക്കം

football ഏഷ്യൻ കപ്പ് ഫുട്ബോളിൽ ലബനനെതിരെ ആദ്യ ഗോൾ നേടിയ ബസ്സം അൽ റാവിയുടെ ആഹ്ലാദം.

ദോഹ ∙ യുഎഇയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഖത്തറിനു വിജയത്തുടക്കം. ആദ്യ മൽസരത്തിൽ ലബനനെ ഖത്തർ പരാജയപ്പെടുത്തി(2–0). ബസ്സം അൽ റാവി(65), അൽമോസ് അലി(79) എന്നിവരാണു ഖത്തറിനു േവണ്ടി ഗോളുകൾ നേടിയത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഖത്തറിന്റെ മികച്ച മുന്നേറ്റങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ലബനന് കഴിഞ്ഞില്ല.

ഫ്രീ കിക്കിലൂടെയായിരുന്നു ആദ്യ ഗോൾ. കണക്കു കൂട്ടി കിക്കെടുത്ത ബസ്സം അൽ റാവിക്കു പിഴച്ചില്ല. ഉയർന്നു ചാടിയ ഗോൾ കീപ്പറെ മറികടന്നു പന്ത് ലബനൻ വലകുലുക്കി(1–0). മികച്ച മുന്നേറ്റത്തിനൊടുവിൽ അസീസിന്റെ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്തുവന്ന പന്ത് വലയിലെത്തിച്ച് അൽമോസ് അലി രണ്ടാം ഗോൾ നേടി(2–0). 13ന് ഉത്തര കൊറിയയുമായും, 17നു സൗദി അറേബ്യയുമായുമാണ് ഖത്തറിന്റെ ഇനിയുള്ള മൽസരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.