Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ടോമിൻ തച്ചങ്കരിയെ ആദരിച്ച് പോളണ്ട് ഗതാഗത വകുപ്പ്

tomin-cmd കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ. തച്ചങ്കരിയെ പോളണ്ടിൽ ആദരിക്കുന്നു

ജറുസലം∙കെഎസ്ആർ‌ടിസിയെ രക്ഷിക്കാനുള്ള വഴികൾ തേടി ഇസ്രയേൽ, പോളണ്ട് രാഷ്ട്രങ്ങൾ സന്ദർശിച്ച് കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ. തച്ചങ്കരി. പോളണ്ട് ഗതാഗത വകുപ്പ് മേധാവി തച്ചങ്കരിയെ ആദരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്‍ മേധാവികളെ കേന്ദ്രസർക്കാരാണ് വിദേശ സന്ദർശനത്തിനയച്ചത്. ഇരു രാജ്യങ്ങളിലെയും പൊതുഗതാഗത രംഗത്തെ ഉദ്യോഗസ്ഥരുമായി തച്ചങ്കരി ചർച്ച നടത്തി. 

ടെൽഅവീവ്, ജറുസലം, വാഴ്സ എന്നിവിടങ്ങളിൽ ഇലക്ട്രിക് ബസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഉദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ നടത്തിയത്. 

ksrtc-md-1 കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ. തച്ചങ്കരി വിദേശ സന്ദർശനത്തിനിടെ
ksrtc-md കെഎസ്ആർടിസി സിഎംഡി ടോമിൻ ജെ. തച്ചങ്കരി വിദേശ സന്ദർശനത്തിനിടെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.