Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനാമയിൽ ‘ലാൽസനോടൊപ്പം’ കലാസന്ധ്യ നടത്തി

lalsalanopp ലാൽസനോടൊപ്പം ‘കലാസന്ധ്യയിൽ നിന്ന്.

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജവും നാടക കലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്‌മയായ ബഹ്‌റൈൻ നാടക വേദിയും സംയുക്തമായി  ‘ലാൽസനോടൊപ്പം’ എന്ന കലാസന്ധ്യ സംഘടിപ്പിച്ചു. സംഗീതം, നൃത്തനൃത്യങ്ങൾ, തത്സമയ ചിത്രരചന തുടങ്ങിയ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കലാസന്ധ്യ ലേക്‌ ഷോർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ലാൽസന്  പൂർണ ആരോഗ്യത്തിലേക്ക്‌ മടങ്ങിവരാനുള്ള  കൈത്താങ്ങ്‌ എന്ന ലക്ഷ്യത്തോടെയാണു സംഘടിപ്പിച്ചതെന്ന് സമാജം ആക്റ്റിങ് പ്രസിഡന്റ്‌ പി.എൻ മോഹൻ രാജ്‌, ജനറൽ സെക്രട്ടറി, എം.പി രഘു എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.