Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിശാഗന്ധി സംഗീത സന്ധ്യയും സിഡി പ്രകാശനവും അബുദാബിയിൽ

nishagandhi അബുദാബി മലയാളി സമാജത്തിൽ നടക്കുന്ന നിശാഗന്ധി സിഡി പ്രകാശനകർമവും സംഗീതസന്ധ്യയും സംബന്ധിച്ച വിവരങ്ങൾ ജയരാജ് വാര്യർ വാർത്താസമ്മേളനത്തിൽ വിവരിക്കുന്നു.

അബുദാബി∙ ലളിതഗാന ആൽബം നിശാഗന്ധി സിഡിയുടെ പ്രകാശനവും സംഗീത സന്ധ്യയും വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ അബുദാബി മലയാളി സമാജം ഓഡിറ്റോറിയത്തിൽ നടക്കും. പിന്നണി ഗായിക ലതിക ,സംഗീത സംവിധായകൻ വിദ്യാധരൻ, സിനിമ നടനും കാരിക്കേച്ചർ കലാകാരനുമായ  ജയരാജ് വാര്യർ  തുടങ്ങിയവർ പങ്കെടുക്കും. 

കവിയും പിന്നണി ഗാനരചയിതാവുമായ രാപ്പാൾ സുകുമാരമേനോൻ രചിച്ച് മകനും സംഗീത സംവിധായകനുമായ എം .ഹരികൃഷ്‌ണ  സംഗീതം നൽകിയ 11 ഗാനങ്ങൾ അടങ്ങിയതാണ് നിശാഗന്ധി ആൽബം. ജയചന്ദ്രൻ, ലതിക ,സുദീപ്, റീന മുരളി, ഇന്ദുലേഖ വാര്യർ, ഷാജു മംഗളൻ, ശ്രുതിനാഥ്‌ എന്നിവരാണ് പാടിയിരിക്കുന്നത്. 

രവീന്ദ്രൻ, ജോൺസൺ, കൊടകര മാധവൻ എന്നിവരുടെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയാണ് സംഗീത സന്ധ്യ ഒരുക്കുകയെന്ന്  ജയരാജ് വാര്യർ പറഞ്ഞു. പിന്നണി ഗായകരായ ലതിക, കബീർ, നൈസി, ഹരികൃഷണ എന്നിവർ  ഗാനസന്ധ്യക്കു നേതൃത്വം നൽകും. പ്രവേശനം സൗജന്യം. വിദ്യാധരൻ, ലതിക,  രാപ്പാൾ സുകുമാരമേനോൻ, എം .ഹരികൃഷ്‌ണ, അഭിലാഷ് പുതുക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.