Download Manorama Online App
ദുബായ് ∙ ഇന്ന് (തിങ്കൾ) രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങായതെയാണ് ഇന്തൊനീഷ്യയിലേക്ക് യാത്ര തുടർന്നത്. ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇന്തൊനീഷ്യയില്‍ ഉണ്ടായിരിക്കും. പിന്നീട് 18 വരെ സിംഗപ്പൂരും സന്ദർശിക്കും. 19 ന് ദുബായ് വഴി തന്നെ കേരളത്തിലേക്ക്
അബുദാബി ∙ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്വന്തം ആസ്ഥാന മന്ദിരത്തിൽ പ്രാർഥനയുടെ സുകൃതത്തിൽ അലിഞ്ഞ് സിഎസ്ഐ ഇടവക വിശ്വാസികൾ. കഴിഞ്ഞ ആഴ്ച തുറന്ന ദേവാലയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു പ്രവേശനം. ഇന്നലെ നടന്ന ആദ്യ കുർബാനയിൽ 750ൽ അധികം വിശ്വാസികൾ പങ്കെടുത്തു. ഇടവക വികാരി റവ. ലാൽജി എം.
അബുദാബി/ദുബായ്/ഷാർജ ∙ യുഎഇയിലെ 3 കേന്ദ്രങ്ങളിലും നീറ്റ് പരീക്ഷ സുഗമമായി നടന്നു. ഫിസിക്സ്, ബയോളജി പേപ്പറുകൾ താരതമ്യേന എളുപ്പമായിരുന്നെങ്കിലും കെമിസ്ട്രി കടുകട്ടിയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. നീളമേറിയ ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാൻ പാടുപെട്ടു. അതേസമയം, മാസങ്ങൾക്കു മുൻപേ തയാറെടുപ്പ്
കുവൈത്ത് സിറ്റി ∙ വിദ്യാർഥികളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാർഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കെജി മുതൽ സെക്കൻഡറി വരെ
റിയാദ് ∙ നിയമലംഘകരായ 19,662 പേർ സൗദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. ഇവരിൽ ഏറ്റവും കൂടുതൽ പേർ (12,436) താമസ കുടിയേറ്റനിയമം ലംഘിച്ചവരാണ്. അതിർത്തി നിയമം ലംഘിച്ച 4,464 പേരും തൊഴിൽ നിയമം ലംഘിച്ച 2,762 പേരും ഇവരിലുണ്ട്. 1,283 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് 15 വർഷം
ദുബായ്∙ ഹത്ത പർവതനിരകളിൽ കുടുങ്ങിയ ബ്രിട്ടിഷ് വിനോദസഞ്ചാരിയെ ദുബായ് പൊലീസിന്റെ എയർ വിങ്ങും ബ്രേവ് സ്ക്വാഡും ചേർന്ന് ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. പർവതനിരകളിൽ കാൽനടയാത്രയ്ക്കിടെ കടുത്ത ക്ഷീണവും ഉയർന്ന രക്തസമ്മർദ്ദവും കാരണം ഇദ്ദേഹത്തിന് മുന്നോട്ടുപോകാൻ സാധിക്കാത്തതിനെ തുടർന്നാണ് പൊലീസ് സഹായം
ദുബായ് ∙ അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബ്ലഡ് ഡൊണേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാനക്യാംപ് നടത്തി. ജദ്ദാഫിലെ ദുബായ് ഹെൽത്ത് അതോറിറ്റിയിൽ നടത്തിയ ക്യാംപിൽ 327 പേർ രക്തദാനം നടത്തി. വിക്രം സാരാഭയ് സ്പേസ് സെന്റർ ഡയറക്ടർ എസ്. ഉണ്ണികൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. പ്രഡിഡന്റ് പോൾ ടി
റിയാദ്∙ ലോകത്തെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട്, സൗദി അറേബ്യ റിയാദിൽ സന്ദർശകർക്കായി ഒരു വാട്ടർ എന്റർടൈൻമെന്റ് പാർക്ക് നിർമിക്കാൻ പദ്ധതിയിടുന്നു. ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഡയറക്ടർ ബോർഡാണ് "അക്വാറിബിയ" എന്ന പേരിലുള്ള ഈ പാർക്കിന്റെ പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയിലെ ഈ
ദുബായിലെ വിനോദസഞ്ചാര വ്യവസായം ഈ വർഷം നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. 2024 ജനുവരി മുതൽ മാർച്ച് വരെ 5.18 ദശലക്ഷം രാജ്യാന്തര സന്ദർശകരെ ദുബായ് സ്വാഗതം ചെയ്തതായി ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് (ഡിഇടി) അറിയിച്ചു.
ഉംറ നിർവഹിക്കാനായി എത്തിയ മലയാളി യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണുർ മയ്യിൽ കുറ്റിയാട്ടൂർ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) യാണ് മരിച്ചത്.
അബുദാബി ∙ ചുവന്ന ട്രാഫിക് ലൈറ്റ് മറികടന്നുള്ള വാഹനാപകടങ്ങളുടെ ഗൗരവം മനസിലാക്കാവുന്ന വീഡിയോ അബുദാബി പൊലീസ് വീണ്ടും പങ്കിട്ടു. ലംഘനം മൂലമുണ്ടാകുന്ന ഗുരുതരമായ രണ്ട് അപകടങ്ങളുടെ 49 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ് പൊലീസിൻ്റെ സമൂഹമാധ്യമ പേജുകളിലാണ് പോസ്റ്റ് ചെയ്തത്.അറബ് ട്രാഫിക് വാരത്തിൻ്റെ ഭാഗമായി
ദോഹ ∙ ഖത്തറിന്റെ അജ്യാല്‍ ചലച്ചിത്ര മേളയ്ക്ക് നവംബര്‍ 16ന് തുടക്കമാകും. മത്സര വിഭാഗങ്ങളിലേക്കുള്ള ചിത്രങ്ങള്‍ ഈ മാസം 12 മുതല്‍ സമര്‍പ്പിക്കാം.മേയ് 12 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് സിനിമകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം എന്നിങ്ങനെ 2 മത്സര വിഭാഗങ്ങളാണുള്ളത്. ഇതിനു
ദോഹ ∙ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) ഈസ്റ്റ്ര്, ഈദ്, വിഷു കുടുംബ സംഗമം വിപുലമായ പരിപാടികളോടെ
റിയാദ് ∙ തൊഴിലാളി ദിനാചരണത്തിന്റെ വേളയിൽ വീട്ടമ്മമാരുടെ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ
റിയാദ് ∙ ഫിലിപ്പൻസിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ അഖിസയേയും ആയിഷയേയും വേർപിരിയൽ ചികിത്സയ്ക്കായി റിയാദിലെത്തിച്ചു. ഭരണാധികാരി
ദോഹ ∙ ഓട്ടോജൈറോ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള പരിസ്ഥിതി കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന് തുടക്കമിട്ട് അധികൃതര്‍. പരിസ്ഥിതി കാലാവസ്ഥാ
റിയാദ് ∙ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ റസ്റ്ററന്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും പുറത്തിറക്കുന്നു. പുതിയ നിർദേശം പ്രകാരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന
ഷാർജ ∙ സജ വ്യവസായ മേഖലയുടെ വടക്കുഭാഗത്തുള്ള അൽ ഹദീബ ഗ്യാസ് ഫീൽഡിൽ പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാർജ പെട്രോളിയം കൗൺസിൽ പ്രഖ്യാപിച്ചു. ഷാർജ നാഷനൽ ഓയിൽ കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുതിയ വാതക ശേഖരം കണ്ടെത്തിയത്. ശേഖരത്തിന്റെ തോത് സ്ഥിരീകരിക്കുന്നതിനുള്ള പഠനം വരും ദിവസങ്ങളിൽ
റിയാദ് ∙ ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ അന്തരിച്ചു. പരേതരായ ചെല്ലപ്പൻ നെസമ്മ ദമ്പതികളുടെ മകൻ ചെല്ലപ്പൻ സുരേഷ് (44) ആണ് സുമേഷി ആശുപത്രിയിൽ മരിച്ചത്. പതിനഞ്ച് വർഷമായി നിർമാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. റിയാദിലെ ബത്ഹയിലായിരുന്നു താമസം. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത്
മസ്കത്ത് ∙ ജൈവ കൃഷിയെ സ്നേഹിക്കുന്ന മസ്കത്തിലെ പ്രവാസികളുടെ കൃഷി കൂട്ടായ്മയായ മസ്കത്ത് കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പ് മഹോത്സവം "ഹരിതം മധുരം 2024"
അബുദാബി ∙ യുഎഇയുടെ തെക്ക്, പടിഞ്ഞാറ് മേഖലകളിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഷാർജയിലും ദുബായിലും നേരിയ ചാറ്റൽ മഴ പെയ്യാം. അറേബ്യൻ കടലിലെ ന്യൂനമർദമാണ് മഴയ്ക്ക് കാരണമാകുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു. തെക്കൻ ഭാഗങ്ങളിൽ
ദുബായ് ∙ ബർക്കത്ത് എന്നാല്‍ ഐശ്വര്യമെന്നാണ് അർത്ഥം. പേരിനൊപ്പമുളള ഐശ്വര്യം സ്വന്തം ജീവിതത്തിലേക്ക് വരാന്‍ ജീവിത സാഹചര്യങ്ങളോട് പൊരുതി ഒറ്റയ്ക്ക് നടക്കേണ്ടിവന്നു
ദുബായ് ∙ സായുധ സേനയെ ഏകീകരിക്കാനുള്ള 1976 മേയ് 6-ലെ തീരുമാനം യുഎഇ ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 48-ാമത് സായുധ സേനാ ഏകീകരണ ദിനത്തോടനുബന്ധിച്ചായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ ഈ പരാമർശം.സായുധസേന
സുഹാര്‍ ∙ പരമ്പരാഗത വേഷത്തില്‍ മുന്നൂറോളം നര്‍ത്തകിമാര്‍ സുഹാര്‍ സല്ലാനിലെ അല്‍ തരീഫ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ മെഗാ തിരുവാതിരയുമായി നിറഞ്ഞാടിയപ്പോള്‍ ഒമാനില്‍ പുതിയ ചരിത്രം രചിച്ചു.
ദ ലൈറ്റ് സൗദി ഓണ്‍ലൈന്‍ ജൂനിയര്‍ റമസാൻ 2024" വിജയികളെ പ്രഖ്യാപിച്ചു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ 19 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ "ദ ലൈറ്റ് സൗദി ഓണ്‍ലൈന്‍ ജൂനിയര്‍ റമസാൻ 2024" മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
ഹജുമായി ബന്ധപ്പെട്ട് മക്കയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും കോവിഡ് വാക്സീൻ സ്വീകരിച്ചിരിക്കണമെന്ന് മക്ക മേയർ അബ്ദുൽറഹ്മാൻ അൽ അമർ അറിയിച്ചു.
ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ട) ഈസ്റ്റ്ര്, ഈദ്, വിഷു കുടുംബ സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
മനോരമ വാർത്ത തുണയായി, ദുബായിൽ മരിച്ച പ്രവാസി മലയാളി തൃശൂർ ഗുരുവായൂർ കാരക്കാട് വള്ളിക്കാട്ടുവളപ്പിൽ സുരേഷ് കുമാറിന്റെ (59) മൃതദേഹം നാളെ തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും.
സൗദി വാണിജ്യ മന്ത്രാലയം സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർ പ്രവേശിക്കുന്നതും പുരുഷന്മാർ ജോലി ചെയ്യുന്നതും വിലക്കിയതായി അറിയിച്ചു.
തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു.
"ആടുജീവിതം" സിനിമയുടെ ചിത്രീകരണം ഒമാനിൽ നടക്കാതിരുന്നത് ചില മലയാളികളുടെ നിക്ഷിപ്ത താൽപ്പര്യം മൂലമാണെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. ഒമാൻ ഫിലിം സൊസൈറ്റിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .
അങ്ങനെ പ്രവാസത്തിലെ പ്രളയത്തെയും നമ്മൾ അതിജീവിച്ചിരിക്കുന്നു. മഴയും കെടുതികളും കടന്ന് പോയി.
ബുറൈമി സ്നേഹതീരവും ഇബ്നു ഖൽദൂൻ പോളി ക്ലിനിക്കും ചേർന്ന് പൊതുജനങ്ങൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.
ദുബായ് ∙ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് സീതി ഹാജി സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന്(ഞായർ) വൈകിട്ട് നാലിന് ദുബായ് ഖിസൈസ് അൽ സാദിഖ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ 16 മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ടീമുകളാണ് മാറ്റുരയ്ക്കുന്നതെന്ന്
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മസ്കത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹജ് ക്യാംപ് സംഘടിപ്പിച്ചു.
അബുദാബി ∙ അക്ഷര വസന്തം സമ്മാനിച്ച അബുദാബി രാജ്യാന്തര പുസ്തകോത്സവത്തിനു ഇന്ന് സമാപനം. ഇന്ത്യ ഉൾപ്പെടെ 90 രാജ്യങ്ങളിൽനിന്നുള്ള 1350 പ്രസാധകർ മേളയിൽ സജീവമായിരുന്നു. ഇതിൽ 145 എണ്ണവും പുതിയ പ്രസാധകർ. മലയാളത്തിൽനിന്ന് ഡിസി ബുക്സും എത്തി. ഈജിപ്തായിരുന്നു ഈ വർഷത്തെ അതിഥി രാജ്യം. ലോകോത്തര
പ്രശസ്ത സൗദി അറേബ്യൻ കവിയും രാജകുടുംബാഗവുമായ ബദർ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (75) അന്തരിച്ചു.
ദുബായ് ∙ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ദുബായ് നഗരസഭ. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 11 വരെയും വെള്ളി, ശനി ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ 8 മുതൽ 12 വരെയുമാണ് പുതുക്കിയ സമയം. ദുബായിലെ എല്ലാവിധ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും നിയമം
ദുബായ് ∙ പരാതികൾക്ക് ഉടനടി നടപടിയെടുത്ത് ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപ്പൺ ഹൗസ്. ഒരിടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഓപ്പൺ ഹൗസിൽ നൂറുകണക്കിനു പരാതികളാണ് എത്തിയത്.പാസ്പോർട്ട് – അനുബന്ധ സേവനങ്ങൾ, വീസ, ഓവർസീസ് ഇന്ത്യൻ സിറ്റിസൺഷിപ്, വിദ്യാഭ്യാസം, തൊഴിൽ, ഗാർഹിക ജോലിക്കാരുടെ പ്രശ്നങ്ങൾ, വ്യാപാര വ്യവസായ
കുവൈത്ത് സിറ്റി ∙ മനോദൗർബല്യമുള്ള സ്വദേശികൾക്കും വിദേശികൾക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായികുവൈത്തിലെ താമസ മേഖലകളിൽ 8 പുതിയ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നു. ഇതോടെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 68 ആയി ഉയരുമെന്ന് പ്രൈമറി ഹെൽത്ത് കെയർ സെൻട്രൽ ഡിപ്പാർട്ട്മെന്റ്
അബുദാബി ∙ ഇന്നു നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് യുഎഇയിലെ 3 കേന്ദ്രങ്ങളിൽനിന്ന് 2263 വിദ്യാർഥികൾ. 576 വിദ്യാർഥികൾ ഇത്തവണ അധികമായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജിസിസിയിൽ 8 കേന്ദ്രങ്ങളിലായി മൊത്തം മൂവായിരത്തോളം പേർ പരീക്ഷ എഴുതും. ദുബായ് ഇന്ത്യൻ ഹൈസ്കൂൾ 900, ഷാർജ ഇന്ത്യൻ സ്കൂൾ 768, അബുദാബി ഇന്ത്യൻ ഹൈസ്കൂൾ
ഷാർജ ∙ കുട്ടികളുടെ വായന ഉത്സവത്തിൽ ഇന്ന് അറബിക് ഗായിക റഷ റിസ്ക്കിന്റെ സംഗീത പരിപാടിയും ആഫ്രിക്കയിലെ മസാക്ക കിഡ്സിന്റെ ഡാൻസും ആസ്വദിക്കാം. ബോൾറൂം തിയറ്ററിൽ ഹം ഭി അഗർ ബച്ചേ ഹോത്തേ എന്നു പേരിട്ട പരിപാടിയിൽ പാക്കിസ്ഥാനി നാടക രചയിതാവ് വസീം ബദാമി വൈകുന്നേരം 5ന് കഥകൾ പറയും. റീഡിങ് ഫെസ്റ്റിവലിൽ
ദുബായ് ∙ ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം പരിഗണിച്ച് ഗ്ലോബൽ വില്ലേജ് മേയ് 8 വരെ നീട്ടി. ഇന്നു അടയ്ക്കാനിരിക്കെയാണ് 3 ദിവസത്തേക്കു കൂടി നീട്ടാൻ അധികൃതർ അനുമതി നൽകിയത്. ഇതനുസരിച്ച് ആഗോളഗ്രാമത്തിലെ വിസ്മയ കാഴ്ചകൾ ഈ മാസം 8 വരെ ആസ്വദിക്കാം. സമാപനത്തോടനുബന്ധിച്ച് 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ
റിയാദ് ∙ ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ റിയാദിലെ ആശുപത്രിയിലായിരുന്ന ഒരാൾ മരിച്ചു. ഇയാളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. 20 പേർ ഐസിയുവിലാണ്. അപകടനില തരണം ചെയ്ത 11 പേരെ റൂമുകളിലേക്കു മാറ്റി. 43 േപർ ആശുപത്രി വിട്ടു. റിയാദിലെ ഒരു റസ്റ്ററന്റിൽനിന്ന് ഭക്ഷണം കഴിച്ച 75 പേർക്കാണ്
റാസൽഖൈമ ∙ ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്.യുഎഇയിലെ റാസൽഖൈമ, സൗദിയിലെ ദമാം എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത്. അബുദാബി, മസ്കത്ത് എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള സേവനവും കൂട്ടി. റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് മേയ് ഒന്നിന് പുതിയ സർവീസ്
ഫുജൈറ ∙ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴ മരുഭൂമിയെ പച്ചപ്പട്ടണിയിച്ചു. മണൽ കൂനകളിലും പർവതങ്ങളിലുമെല്ലാം ചെടികൾ വളർന്നുനിൽക്കുന്നത് യുഎഇ നിവാസികൾക്ക് പുതുമയുള്ള കാഴ്ചയായി. അതിലുപരി ഒട്ടകങ്ങൾക്കും ആടുകൾക്കും തീറ്റയും സുലഭമായി. റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് പോകുമ്പോഴാണ് മരുപ്പച്ചയുടെ യഥാർഥ
റിയാദ്∙ നീറ്റ് പരീക്ഷ ഇന്ന് സൗദിയിൽ റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ (ബോയ്സ്) നടക്കും. 566 വിദ്യാര്‍ഥികളാണ് മെഡിക്കല്‍ ആയുഷ് പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. സൗദി സമയം 11.30 മുതല്‍ 2.50 വരെയാണ് പരീക്ഷ നടക്കുക. രാവിലെ 8.30 മതുല്‍ പ്രവേശനം ആരംഭിക്കും. കുട്ടികളുടെ
ഗുരുവായൂർ ∙ ദുബായിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം കാത്ത് 12 ദിവസമായി ഒരമ്മയും 3 മക്കളും കണ്ണീരുമായി കഴിയുന്നു.
ഷാർജ ∙ എക്സ്പോ സെൻ്ററിൽ നടന്നുവരുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ അവരുടെ അഭിരുചി തിരിച്ചറിയാൻ ഒട്ടേറെ സൗജന്യ പരിപാടികൾ. ഇവയെല്ലാം അറബ് കുട്ടികൾക്ക് മാത്രമല്ല, മലയാളികൾക്കും അവരുടെ മാതാപിതാക്കൾക്കും ആസ്വദിക്കാവുന്ന തരത്തിലുള്ളതാണെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ്
ദുബായ് ∙ വീട്ടിനടുത്തെ പള്ളിയിൽ സ്വന്തം മകൻ പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത് കാണുമ്പോൾ സന്തോഷം തോന്നാത്ത മാതാപിതാക്കളുണ്ടാകുമോ?. എങ്കിൽ ആ സന്തോഷം സ്വന്തമാക്കാൻ അവസരം വന്നിരിക്കുന്നു. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വിഭാഗം (ഐഎസിഎഡി) ആണ് ഇത്തരമൊരു അവസരം
റിയാദ്∙ ഭക്ഷ്യവിഷബാധയേറ്റ റിയാദിലെ റസ്റ്ററന്റിന്റെ എല്ലാ ശാഖകളും താത്കാലികമായി അടച്ചതായി റിയാദ് നഗരസഭ അറിയിച്ചു. സ്ഥാപനത്തിന് കീഴിലെ എല്ലാ ശാഖകളിലെയും ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ തുറക്കുകയുള്ളൂ. ആറു വിദേശികളടക്കം 75 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതും പുതിയതായി
ജിസാൻ ∙ ഇരു വൃക്കകളും പൂർണമായി പ്രവർത്തന രഹിതമായ മുൻ പ്രവാസിക്ക് ചികിത്സ ഫണ്ട് കണ്ടെത്തുന്നതിനുവേണ്ടി ജിസാനിലെ മുഴുവൻ സംഘടനകളും രംഗത്ത്.
റിയാദ് ∙ അഴിമതിയുമായി ബന്ധപ്പെട്ട് പൗരന്മാരും താമസക്കാരുമായ 166 പേർ സൗദിയിൽ അറസ്റ്റിൽ. ഏഴ് മന്ത്രാലയങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായതെന്ന് രാജ്യത്തെ അഴിമതി വിരുദ്ധ
ദുബായ് ∙ സമഗ്ര സാമ്പത്തിക സഹകരണത്തിലൂടെ (സെപ) ഇന്ത്യ – യുഎഇ വ്യാപാരം കഴിഞ്ഞ വർഷം 8,450 കോടി ഡോളറിലെത്തിയെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അബ്ദുൽ നാസർ അൽഷാലി. 2022ലെ വ്യാപാരവുമായി താരതമ്യപ്പെടുത്തുമ്പോൾ 16% വളർച്ചയുണ്ടായെന്നും സെപ കരാർ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ യുഎഇ എംബസി
ദുബായ് ∙ മഴപ്പേടി പൂർണമായും ഒഴിഞ്ഞ് യുഎഇ. ഇന്നലെ ചെറിയ തോതിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും രാജ്യം മുഴുവൻ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ചൂട് വർധിക്കുകയും ചെയ്തു. വിമാന സർവീസുകളും സാധാരണനിലയിലായി. അതേസമയം, ഒമാനിലും ഖത്തറിലും ഇന്നലെ മഴ പെയ്തു. സാമാന്യം ശക്തമായ മഴ പെയ്തെങ്കിലും
മസ്കത്ത് ∙ ഒമാനില്‍ വാഹന വില്പനയുടെ വ്യാജ പരസ്യം നല്കി പണം അപഹരിക്കാന്‍ ശ്രമം നടക്കുന്നതായും ചതിയില്‍പെടരുതെന്നും റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) മുന്നറിയിപ്പ്. വാഹനങ്ങളുടെ വില്പന സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വ്യാജ പരസ്യങ്ങള്‍ നല്കി തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചാണ പൊലീസിന്റെ
ദോഹ ∙ എഎഫ്സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പില്‍ മുത്തമിട്ട് ജപ്പാന്.ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി നടന്ന ഫൈനലില്‍ ഉ
ഷാർജ ∙ റീഡിങ് ഫെസ്റ്റിവലിൽ കുട്ടികൾക്കായി ആഫ്രിക്കൻ വാദ്യോപകരണം ജെമ്പയിൽ പ്രത്യേക പരിശീലനം. യുക്രെയ്ൻ – കനേഡിയൻ സംഗീതജ്ഞൻ റാഗിമോവ് എഡ്വേഡ് ആയിരുന്നു പരിശീലകൻ. ജെമ്പ നിലത്ത് ഉറപ്പിക്കുന്നത് മുതൽ താളം മുറുകുന്നതുവരെ എല്ലാം കുട്ടികളെ പരിശീലിപ്പിച്ചു. ഇന്നും പരിശീലനം തുടരും. ബൾഗേറിയയിലെ അനാഥാലയത്തിനു
ഫുജൈറ ∙ കഴിഞ്ഞ 4 മാസത്തിനിടെ ഫുജൈറയിൽ 1914 വാഹനാപകടങ്ങൾ ഉണ്ടായതായി ഗതാഗത വകുപ്പ്. ഒരാൾ മരിക്കുകയും 34 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അശ്രദ്ധമായ ലെയ്ൻ മാറ്റമാണ് അപകടങ്ങളുടെ മുഖ്യകാരണമെന്നു ഫുജൈറ പൊലീസ് ഹെഡ്ക്വാട്ടേഴ്സിലെ പട്രോളിങ് ആൻഡ് ട്രാഫിക് ഡിപാർട്ട്മെന്റ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ്
ദുബായ് ∙ ഗ്ലോബൽ വില്ലേജിന്റെ 28ാം പതിപ്പിനു നാളെ തിരശീല വീഴും. ആറു മാസത്തിലേറെയായി തുടരുന്ന ഗ്ലോബൽ വില്ലേജിൽ തിരക്ക് ഏറിയതോടെ ഏതാനും ദിവസം കൂടി നീട്ടുകയായിരുന്നു. സമാപനത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി. പുലർച്ചെ 2വരെ ഗ്ലോബൽ വില്ലേജ് തുടരും.
മസ്കത്ത് ∙ പയ്യന്നൂർ സൗഹൃദവേദി മസ്കത്ത് അവതരിപ്പിച്ച പയ്യന്നൂർ ഫെസ്റ്റ് അരങ്ങേറി. ആടുജീവിതം സിനിമയിലെ വില്ലൻ വേഷം കൈകാര്യം ചെയ്ത ഡോ. താലിബ് അൽ ബലൂഷി മുഖ്യാതിഥിയായിരുന്നു. പയ്യന്നൂർ സൗഹൃദവേദിയിലെ കുട്ടികളും വനിതാ വിഭാഗവും വ്യത്യസ്ത തീമുകളിൽ അവതരിപ്പിച്ച മനോഹരങ്ങളായ നൃത്തങ്ങൾ കാണികളുടെ പ്രശംസ
ഗൾഫിലെ കാലാവസ്ഥയിൽ കേരളം ചുട്ടുപൊള്ളുമ്പോൾ ഗൾഫ് കേരളത്തിലെപ്പോലെ മഴ പൊഴിക്കുന്നു. വലിയ അദ്ഭുതമൊന്നും തോന്നേണ്ടതില്ല. നാട്ടിൽ നിന്ന് ഓരോന്നു പൊതിഞ്ഞുകെട്ടി കൊണ്ടുവരുന്ന കൂട്ടത്തിൽ ഏറ്റവും ഒടുവിൽ വന്നതു മഴയാണെന്നു മാത്രം. ഇപ്പോൾ, കേരളത്തിലേക്കുള്ള ഓരോ ഫോൺവിളിയിലെയും ചർച്ച നാട്ടിലെ ചൂടിനെക്കുറിച്ചു
ദുബായ് ∙ നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ 3 പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.അബുദാബി ഇന്ത്യൻ സ്കൂൾ, ദുബായ് ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ ഇന്ത്യൻ സ്കൂൾ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. നാളെ ഉച്ചയ്ക്ക് 12.30 മുതൽ 3.50വരെയാണ് പരീക്ഷ. രാവിലെ 9.30നും ഉച്ചയ്ക്ക് 12നും ഇടയിൽ കുട്ടികൾ
മസ്കത്ത് ∙ ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലും ദോഫാറിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. വാദികൾ നിറഞ്ഞൊഴുകിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പല സ്ഥലങ്ങളിലും ആലിപ്പഴം വീണു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകളെല്ലാം ഓൺലൈൻ ക്ലാസുകളിലേക്കു മാറി. ജഅലാൻ ബനീ ബൂ
ഷാർജ ∙ ഇന്റർസിറ്റി ബസ് സർവീസുകൾ ഇന്ന് (വെള്ളി) മുതൽ പുനരാരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്നലെ( 2) രാജ്യത്ത് കനത്ത മഴ പെയ്തതിനലായിരുന്നു ബസ് സർവീസ് താൽക്കാലികമായി നിർത്തിവച്ചത്.
അബുദാബി ∙ മഴപ്പേടി പുർണമായും ഒഴിഞ്ഞ യുഎഇയിൽ വീണ്ടും തെളിഞ്ഞ കാലാവസ്ഥ. വിമാന സർവീസുകളും സാധരണ നിലയിലായി.
മക്ക ∙ ഹജ്ജിന് മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശനത്തിനു വിദേശികൾക്ക് മേയ് 4 ശനിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൗദി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഹജ് വീസ, ഉംറ വീസ, മക്ക ഇഖാമ, മക്കയിൽ ജോലിയുള്ളവർക്ക് നൽകുന്ന പ്രത്യേക പെർമിറ്റ് എന്നിവയില്ലാത്തവരെ നാളെ (ശനി) മുതൽ ചെക്ക് പോയിന്റിൽ തടയും.
ദുബായ് ∙ ദുബായ് ഖിസൈസ് ഏരിയയിൽ ഇന്ന് (വെള്ളി) പുതിയ ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിറകിലായി ലുലു ഹൈപ്പർ മാർക്കറ്റിനോടുത്തായാണ് സ്റ്റേഡിയം ബസ് സ്റ്റേഷൻ ഒരുക്കിയത്. യാത്രാ സമയം കുറയ്ക്കുന്നതിനും മറ്റ് പൊതു ഗതാഗത
അബുദാബി ∙ അബുദാബിയിൽ മാർച്ച് 31ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമീലിനെ(28)യാണ് മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൊലീസ് മോർച്ചറിയിലേക്കു മാറ്റി. എംകോം ബിരുദധാരിയായ യുവാവ്
ദോഹ ∙ വേള്‍ഡ് പ്രസ് ഫ്രീഡം സൂചികയില്‍ ഖത്തര്‍ 84-ാമത്. റിപ്പോര്‍ട്ടേഴ്സ് വിത്ത്ഔട്ട് ബോര്‍ഡേഴ്സിന്റെ (ആര്‍എസ്എഫ്) ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫ്രീഡം സൂചികയില്‍
ഷാർജ ∙ പ്രകൃതി വിഭവങ്ങളും ചരിത്ര പൈതൃകങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മലീഹ മരൂഭൂമിയെ മലീഹ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. ഇതോടെ ദേശീയ ഉദ്യാനം വിനോദ സഞ്ചാര കേന്ദ്രമാകും.
മക്ക ∙ ഹജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റുകൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷിർ,
ദുബായ് ∙ മധ്യപ്രദേശിലെ ഇൻഡോർ ഉദയ് നഗർ ഗ്രാമത്തിലെ പാവങ്ങൾക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ 1995ൽ കൊല്ലപ്പെട്ട മലയാളി സിസ്റ്റർ റാണി മരിയയുടെ ജീവിതം പറയുന്ന ദ് ഫെയ്സ് ഓഫ് ദ് ഫെയസ് ലെസ് എന്ന മലയാള ചിത്രത്തിന് കേരളത്തിൽ തിയറ്ററുകൾ കിട്ടാൻ ഏറെ പരിശ്രമിക്കേണ്ടി വന്നതായി സംവിധായകൻ ഷൈസൻ പി.ഔസേപ്പ്. പിന്നീട് സെൻട്രൽ
അബുദാബി ∙ അബുദാബി ഭരണാധികാരിയുടെ അൽ ഐൻ മേഖലയിലെ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ അൽ നഹ്യാന്റെ നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ അനുശോചനമറിച്ചു.
അബുദാബി/ചാവക്കാട് ∙ ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെ (28) അബുദാബിയിൽ ഒരു മാസത്തിലേറെയായി
ദുബായ് ∙ രാജ്യാന്തര തൊഴിലാളി ദിനത്തിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫഴ്സിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 111,000 തൊഴിലാളികളെ പങ്കെടുപ്പിച്ച് ആഘോഷം സംഘടിപ്പിച്ചു.
ദേശീയ പ്ലാനിങ് കൗണ്‍സില്‍ രൂപീകരണത്തിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അനുമതി.
സൗദി അറേബ്യയുടെ സാമൂഹ്യമാറ്റങ്ങൾക്കും, പുരോഗതിക്കും സാക്ഷിയായ രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം ദമാം മേഖലകമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീലാലിന് ഊഷ്മളമായ യാത്രയയപ്പ് നൽകി.
ഭീകര സംഘടനയായ അൽ ഖ്വയ്ദയെ പിന്തുണച്ചതിനും സാമ്പത്തിക സഹായം നൽകിയതിനും സ്വദേശിക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദോഹ ∙ ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകളും നിബന്ധനകളും ഏര്‍പ്പെടുത്തി. പഴയ പെര്‍മിറ്റുകള്‍ക്ക് കാലാവധി തീയതി അവസാനിക്കുന്നതു വരെ നിയമസാധുത ഉണ്ടായിരിക്കുമെന്നും അധികൃതര്‍. നൂതന സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആഭ്യന്തര മന്ത്രാലയമാണ് ഡിസെബിലിറ്റി
കഴിഞ്ഞ മാസം നിസ്വ ആശുപത്രിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച നഴ്സുമാരായ ഷർജ, മാജിത, അമാനി എന്നിവരുടെ വേർപാടിൽ ഇൻകാസ് നിസ്വ റീജനൽ കമ്മിറ്റി സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും നടത്തി.
ഷാർജ ∙ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടാം നേടി ഷാർജയിൽ ജോലി ചെയ്യുന്ന പാലക്കാട് പട്ടാമ്പി പേരുമുടിയൂർ സ്വദേശി മഹേഷ് പട്ടാമ്പി. കേരളത്തിലെ പുള്ളുവ സമൂഹത്തെക്കുറിച്ചും പുള്ളുവൻപാട്ട്, സർപ്പംതുള്ളൽ എന്നിവയെക്കുറിച്ചും മഹേഷ് ഒരുക്കിയ ഒരു മണിക്കൂറോളം ദൈർഘ്യമുള്ള പുള്ളോർക്കുടം എന്ന ഡോക്യുമെന്ററിയാണ്
മസ്കത്ത് ∙ ഒമാനിലെ മലയാളി ക്രിക്കറ്റ് കൂട്ടായ്മയുടെ ടെന്നീസ് ബോൾ ടീമും കഴിഞ്ഞ വർഷത്തെ ഒമാൻ ബി ഡിവിഷൻ ക്രിക്കറ്റ് ലീഗ് രണ്ടാം സ്ഥാനക്കാരുമായ പി എ ഐ ഇലവൻ എ ബി എൽ ടാസ്ക് ടീമിന്റെ വാർഷിക യോഗം റിയാസ് അമ്പലത്തിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. അടുത്ത വർഷം ടീം എ ഡിവിഷൻ 50 ഓവർ ടർഫ് മാച്ച് ലീഗ്
സുഹാര്‍ മലയാളി സംഘം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സുഹാറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാതിരുവാതിര മേയ് നാലിന് ശനിയാഴ്ച സുഹാറിലെ സല്ലാനിലുള്ള അല്‍ തരീഫ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാഹനാപകടത്തെ തുടർന്ന് തുടർചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം കൊല്ലം പുനലൂർ സ്വദേശി ജെറി ജോർജ് (57) റിയാദിൽ അന്തരിച്ചു.
റാസല്‍ഖൈമയില്‍ 1 ബില്യൻ ദിര്‍ഹമിന്റെ വന്നിർമാണ പദ്ധതിയായ ‘മാന്താ ബേ’ക്ക് തുടക്കം കുറിച്ചതായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി മേജര്‍ ഡെവലപേഴ്സ് അറിയിച്ചു.
അബുദാബി ∙ ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചർച്ച നടത്തി. ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ഷെയ്ഖ് അബ്ദുല്ല ആവശ്യപ്പെട്ടു.പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കുക എന്നതാണ് ശാശ്വതമായ പരിഹാരമെന്ന് ഷെയ്ഖ് അബ്ദുല്ല ആവർത്തിച്ചു.
റിയാദ് ∙ സൗദി അറേബ്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 16% വർധന. 2023 അവസാന പാദത്തിലാണ് മികച്ച മുന്നേറ്റമുണ്ടായതെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രാലയത്തില സാമ്പത്തിക വികസന കാര്യ കൗൺസിൽ അറിയിച്ചു. സൗദി വിഷൻ 2030യുടെ ഭാഗമായുള്ള വൻ വികസന പദ്ധതികളാണ് രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നത്.
അബുദാബി ∙ അബുദാബി രാജ്യാന്തര പുസ്തകമേളയിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തി. പുസ്തകം വാങ്ങുന്നവർ ഡിജിറ്റലായി പണം നൽകണം. ഇതിനായി സ്ഥാപിച്ച മെഷീനിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴിയോ ആപ്പിൾ പേ ഉപയോഗിച്ചോ പണം അടച്ച് ഡിജിറ്റൽ കാർഡ് കൈപ്പറ്റാം. പണം മാത്രം ഉള്ളവർക്ക് ഡിജിറ്റൽ കാർഡ് പണം മാത്രം
അബുദാബി ∙ വിമാന യാത്രക്കാർക്കുള്ള സിറ്റി ചെക്ക് ഇൻ സൗകര്യം മുസഫ ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു.ഷാബിയ പതിനൊന്നിലെ അൽ മദീന സൂപ്പർമാർക്കറ്റിന് പിറകിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപു വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകും.
അബുദാബി ∙ കാറ്റും കോരിച്ചൊരിയുന്ന മഴയുമാണ് വ്യാഴാഴ്ച രാവിലെ ജനങ്ങളെ ഉണർത്തിയതെങ്കിലും ആശങ്ക കാറ്റിൽ പറത്തി മഴ ഒമാനലേക്ക് പോയി. അബുദാബിയിൽ പുലർച്ചെ ഒന്നരയോടെയും ദുബായിൽ രണ്ടരയോടെയുമാണ് കാറ്റും മഴയും എത്തിയത്. ഏതാനും മരങ്ങൾ കടപുഴകി. വീടുകൾക്കു മുകളിലെയും പാർക്കിങ്ങിലെയും ഷീറ്റുകളും ചെടിച്ചട്ടികളും
ദുബായ് ∙ കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയുടെ ആശങ്ക മാറും മുൻപേ യുഎഇയിൽ വീണ്ടും വ്യാപകമായി മഴ പെയ്തെങ്കിലും നാശനഷ്ടങ്ങളില്ല. 13 വിമാനങ്ങൾ റദ്ദാക്കി. 9 എണ്ണം ദുബായിലേക്കുള്ളതും നാലെണ്ണം ദുബായിൽ നിന്നു പുറപ്പെടാനുള്ളവയുമായിരുന്നു. 5 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. ഷാർജ, ദുബായ്, അബുദാബി
നിസ്വ∙ തൃശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം കാരണം അന്തരിച്ചു. ചൂണ്ടല്‍ സ്വദേശി- ഇപ്പോള്‍ കൂനമ്മുച്ചി അരിയന്നൂരില്‍ താമസിക്കുന്ന മുസ്തഫയാണ് ഹൃദയാഘാതം കാരണം നിസ്വയില് വെച്ച് മരിച്ചത്. കുടുംബത്തോടൊപ്പം ഒമാനില്‍ കഴിയുന്ന മുസ്തഫ വര്‍ഷങ്ങളായി നിസ്വ സൂഖില്‍ റസ്റ്ററന്റ് നടത്തി വരികയായിരുന്നു. ഭാര്യ:
മസ്കത്ത്∙ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലും ദോഫാറിന്റെപല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഇടിമിന്നലും കാറ്റും ആലിപ്പഴവും മഴയ്ക്കൊപ്പം എത്തി. ഇന്നലെ സര്‍ക്കാര്‍, സ്വകാര്യ, രാജ്യാന്തര സ്കൂളുകള്‍ക്കെല്ലാം ഓണ്‍ലൈന്‍ ക്ലാസുകളാണ് ക്രമീകരിച്ചിരുന്നത്. ജഅലാന്‍ ബനീ ബൂ ഹസന്, ബര്‍ക, സലാല, ത്വിവി,
അജ്മാൻ∙ അജ്മാനിൽ നിന്ന് മൂന്ന് ആഴ്ച മുൻപ് വീടുവിട്ടിറങ്ങിയ 17 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി അജ്മാൻ പൊലീസ് അറിയിച്ചു. പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് മഷൂഖിന്റെ മകൻ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 12-ന് അജ്മാൻ അൽ റൗദ 1 ലെ വീട്ടിൽ നിന്നാണ് ഇബ്രാഹിം
ഷാർജ∙ കോട്ടും സ്യൂട്ടും ധരിച്ച്, കോടികൾ വിലമതിക്കുന്ന കാറിൽ യാത്ര ചെയ്യുക, ആഡംബര നൗകയിൽ ഡിജെ പാർട്ടി ആസ്വദിക്കുക, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുക, വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുക - പറഞ്ഞുവരുന്നത് യുഎഇയിലെ മുതലാളിയെക്കുറിച്ചല്ല, തൊഴിലാളികളെക്കുറിച്ചാണ്. ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ
ദോഹ. എഎഫ്സി അണ്ടര്‍23 ഏഷ്യന്‍ കപ്പ് ഫൈനല്‍ വെള്ളിയാഴ്ച. ഫൈനലില്‍ മാറ്റുരയ്ക്കുന്നത് ജപ്പാനും ഉസ്ബെക്കിസ്ഥാനും തമ്മില്‍. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് പ്രാദേശിക സമയം 6.30നാണ് ഫൈനല്‍ മത്സരം നടക്കുക. ഈ വര്‍ഷം പാരീസില്‍ നടക്കുന്ന ഒളിംപിക്സിലേക്ക് യോഗ്യത സ്വന്തമാക്കിയാണ് ഇരു
ദോഹ ∙ ഈ വാരാന്ത്യം ഖത്തറില്‍ കാറ്റും മഴയും കനക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും കനത്ത കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്ക്-കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കും. മണിക്കൂറില്‍ 5നും 15 നോട്ടിക്കല്‍ മൈലിനും ഇടയിലും ചില സമയങ്ങളില്‍ 20 നോട്ടിക്കല്‍ മൈലും
അബുദാബി ∙ അന്തരിച്ച അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ ഭൗതിക ശരീരം കബറടക്കി. അബുദാബിയിലെ അൽ ബതീനിലുള്ള ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഒന്നാം പള്ളിയിൽ നടന്ന പ്രാർഥനയ്ക്ക് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വം
ദോഹ. ഓഫിസിലെ ഹാജര്‍ രേഖയില്‍ കൃത്രിമം നടത്തി ശമ്പളം കൈപ്പറ്റിയ ഖത്തറിലെ 9 സര്‍ക്കാര്‍ ജീവനക്കാരെ വിചാരണയ്ക്കായി ക്രിമിനല്‍ കോടതിക്ക് കൈമാറി. പൊതു ഫണ്ട് ഉപയോഗിക്കുക, ഔദ്യോഗിക രേഖകള്‍ വ്യാജമായി ഉണ്ടാക്കി ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓഫിസില്‍ ഹാജരാണെന്ന
Results 1-100 of 10005