Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് അറേബ്യന്‍ ഗള്‍ഫ് സമുദ്രത്തിലെ പവിഴപ്പുറ്റുകള്‍

Arabian-Gulf-corals അബുദാബിയിലെ അറേബ്യന്‍ ഗള്‍ഫ് റീഫുകളിലെ പവിഴപ്പുറ്റുകള്‍

അബുദാബി ∙ അറേബ്യന്‍ ഗള്‍ഫ് സമുദ്രത്തിലെ പവിഴപ്പുറ്റുകള്‍ക്ക് മറ്റേതൊരു രാജ്യത്തേക്കാളുമധികം ചൂട് സഹിക്കാനുള്ള ശേഷിയുള്ളതായി പഠന റിപ്പോര്‍ട്ട്. പവിഴപ്പുറ്റുകള്‍ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള കഴിവ് കൂടുതലാണ്. അബുദാബി ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ടിലാണ് ഈ പുതിയ വെളിപ്പെടുത്തല്‍. 

Arabian-Gulf-corals-2

36 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ സമുദ്രോപരിതലത്തില്‍ അനുഭവപ്പെടുന്ന തീവ്രമായ കടല്‍ താപനിലയെ പവിഴപ്പുറ്റുകള്‍ എങ്ങിനെ അതിജീവിക്കുമെന്നായിരുന്നു ഒരു സംഘം ഗവേഷകര്‍ പവിഴപ്പുറ്റുകളുടെ ജനിതകത്തെ സംബന്ധിച്ച് പരിശോധന നടത്തിയത്. ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകളേക്കാള്‍ ചൂട് സഹിക്കാനുള്ള കഴിവ് ഏറ്റവുമധികം ഗള്‍ഫ് മേഖലയിലേതിനാണെന്നും കണ്ടെത്തി.

ഭൂമിയിലെ ഏറ്റവും വിശിഷ്ടമായ പവിഴപ്പുറ്റുകള്‍ അറേബ്യന്‍ പ്രദേശങ്ങളിലേതാണ്. തീവ്രമായ കടല്‍ താപനിലകളെ അതിജീവിക്കുന്ന ഗള്‍ഫിലെ പവിഴപ്പുറ്റുകള്‍ വേനല്‍ക്കാലത്ത് 36 ഡിഗ്രി സെല്‍ഷ്യസോ അതിലും ഉയര്‍ന്ന താപനിലയെയാണ് തരണം ചെയ്യുന്നത്.

അറേബ്യന്‍ ഗള്‍ഫില്‍ നിന്നും ഗള്‍ഫ് ഓഫ് ഒമാനില്‍ നിന്നും കഠിനമായ ചൂട് കാലാവസ്ഥയെ അതിജീവിക്കുന്ന പവിഴപ്പുറ്റുകളിലെ ആല്‍ഗകളെക്കുറിച്ചും പഠനം നടത്തിയിരുന്നു. ആല്‍ഗകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതായും 90% ഊര്‍ജ്ജവും ഇതില്‍ നിന്നാണ് ലഭിക്കുന്നതെന്നും ഗള്‍ഫ് കോറല്‍ തെര്‍മല്‍ സഹിഷ്ണുതാ പഠനം നടത്തിയ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

അബുദാബിക്ക് സമീപത്തെ അറേബ്യന്‍ ഗള്‍ഫിലെ റീഫുകളില്‍ നിന്ന് ശേഖരിച്ച പവിഴപ്പുറ്റുകളിലും, ഫുജൈറ, മസ്‌കത്ത് ഭാഗത്തുള്ള ഒമാന്‍ ഗള്‍ഫ് സൈറ്റുകളില്‍ നിന്നുള്ള പവിഴപ്പുറ്റുകളിലുമായിരുന്നു ഡിഎന്‍എ വിശകലനം നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.