Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹുദയുടെ ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിനും 66,000 ദിര്‍ഹം; സമ്പന്നപട്ടികയില്‍ ഒന്നാമത്

huda-hattan1 ഹുദാ കട്ടണ്‍

ദുബായ്∙ ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയില്‍ ദുബായ് ബിസിനസുകാരിയായ ഹുദാ കട്ടണും പോപ് താരം സെലേനാ ഗോമസും. ഇന്‍സ്റ്റഗ്രാമില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന അതിപ്രശസ്തര്‍, സ്വാധീനശക്തികള്‍ എന്നീ രണ്ടു വിഭാഗങ്ങളിയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. അതില്‍ രണ്ടാമത്തെ പട്ടികയിലാണ് ദുബായില്‍നിന്നുള്ള സൗന്ദര്യവര്‍ധക സംരംഭകയായ ഹുദാ കട്ടണ്‍ ഒന്നാമതെത്തിയിരിക്കുന്നത്.

ഹുദാ ബ്യൂട്ടി എന്ന ബ്രാന്‍ഡിന്റെ ഉടമയായ ഹുദാ കട്ടനെ 20.6 ദശലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഹുദ ഇന്‍സ്റ്റഗ്രാമില്‍ ചെയ്യുന്ന ഓരോ പോസ്റ്റിനും 66,000 ദിര്‍ഹം വരുമാനമാണു ലഭിക്കുന്നത്. ഓരോ പോസ്റ്റിനും 17000 ഡോളര്‍ ലഭിക്കുന്ന നടി കാമറൂണ്‍ ഡാലസാണ് രണ്ടാമത്. അതിപ്രശസ്തരായ മോഡലുകളും നടീനടന്മാരും ഉപയോഗിക്കുന്ന ബ്രാന്‍ഡാണ് ഹുദാ ബ്യൂട്ടി. ദുബായ് ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.