Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശമായി ‘വാക് ടു ഗിവ്’

dub-walk1-5-cl കാപ്ഷൻ അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റിയിൽ നിന്ന് ഗ്രാൻഡ് മോസ്‌കിലേക്ക് നടന്ന വാക് ടു ഗിവ് കൂട്ട നടത്തത്തിൽ നിന്ന് (ചിത്രം: മനോരമ)

അബുദാബി∙ യുഎഇ ദാനവർഷത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാഷനൽ മീഡിയ കൗൺസിലും അബുദാബി നാഷനൽ ഓയിൽ കമ്പനിയും കൈകോർത്ത് നടത്തിയ ‘വാക് ടു ഗിവ്’ പരിപാടിയിൽ യുഎഇയിലെ നൂറുകണക്കിന് മാധ്യമ പ്രവർത്തകരും അഡ്‌നോക് ഗ്രൂപ്പ് ജീവനക്കാരും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.

നാഷനൽ മീഡിയ കൗൺസിൽ ബോർഡ് ചെയർമാനും അഡ്‌നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബിറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകീട്ട് കൂട്ട നടത്തം നടന്നത്. അബുദാബി ഷെയ്‌ഖ് സായിദ് സ്‌പോർട്‌സ് സിറ്റിയിൽ നിന്ന് ഷെയ്‌ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് വരെയും അവിടെ നിന്ന് തിരിച്ചുമായിരുന്നു ദാനത്തിൽ പങ്കുചേരാൻ ആഹ്വാനവുമായി കൂട്ടനടത്തം സംഘടിപ്പിച്ചത്.

dub-walk3-4-cl അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റിയിൽ വാക് ടു ഗിവ് കൂട്ടനടത്തത്തിനു മുമ്പ് മാധ്യമ പ്രവർത്തകരോട് ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബിർ സംസാരിക്കുന്നു (ചിത്രം: മനോരമ)

യുഎഇ എമിറേറ്റുകളിലെ മീഡിയ സ്‌ഥാപനങ്ങളിൽ നിന്നുള്ള വനിതാ ജീവനക്കാരും എഡിറ്റോറിയൽ സ്‌റ്റാഫും അഡ്‌നോക് ഗ്രൂപ്പിലെ ജീവനക്കാരും ദാനവർഷത്തിന് പിന്തുണ ക്ഷണിച്ചുകൊണ്ടുള്ള കൂട്ടനടത്തത്തിൽ അണിനിരന്നു. രാജ്യത്തെ എല്ലാ ദേശീയ ഇവന്റുകളും പ്രോൽസാഹിപ്പിക്കുന്ന മാധ്യമ പ്രവർത്തകർ ദാനധർമത്തിനുള്ള പിന്തുണ ശക്‌തമാക്കാനും സാമൂഹിക സംരംഭങ്ങളിൽ സജീവമായി പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് നാഷനൽ മീഡിയ കൗൺസിൽ ചെയർമാൻ ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. എത്തിസലാത്തും എമിറേറ്റ്‌സ് റെഡ്‌ക്രസന്റും പരിപാടിയിൽ സഹകരിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.