Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമന്‍ അതിർത്തിയിൽ തകർന്ന സൗദി ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

helicopter-representational-image Representational Image

റിയാദ്∙ യെമനു സമീപം സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ തകർന്നുവീണ ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അസിർ പ്രവിശ്യയുടെ ഡപ്യൂട്ടി ഗവർണറും ഉദ്യോഗസ്ഥ സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്ററാണു തകർന്നത്. പതിവു പരിശോധന നടത്തുകയായിരുന്നു ഡപ്യൂട്ടി ഗവർണറും സംഘവും. അഭാ നഗരത്തിനു പടിഞ്ഞാറുള്ള നിരവധി തീരദേശപദ്ധതികൾ വിലയിരുത്താനും കൂടിയായിരുന്നു യാത്ര. പ്രാദേശിക സമയം, വൈകുന്നേരം തിരിച്ചുവരുന്നതിനിടെയാണു ഹെലിക്കോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ ലഭിച്ചതായി സൗദി പ്രസ് ഏജൻസി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.