Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി ലങ്കേഷ് വധം: നവോദയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

gauri-lankesh-protest0 പ്രതിഷേധ സദസിൽ നിന്ന്.

ദമാം∙ മുതിര്‍ന്ന മാധ്യമ​–സാമൂഹിക പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു നവോദയ സാംസ്കാരിക വേദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഏരിയാ​ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നവരെ ഒന്നൊന്നായി വക വരുത്തുക എന്ന ഫാസിസ്റ്റ് നിലപാടിന്‍റെ തുടര്‍ച്ചയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്നു യോഗം അഭിപ്രായപ്പെട്ടു.

gauri-lankesh-protest1

ധബോല്‍ക്കാര്‍, പന്‍സാരെ, കൽബുര്‍ഗി എന്നിവരുടെ കൊലയുടെ തുടര്‍ച്ചയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്നും ഇന്ത്യയിലെ മതനിരപേക്ഷ, ജനാധിപത്യ വിശ്വാസികള്‍ കടുത്ത പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ ഇതിനിയും തുടരുമെന്നും അഭിപ്രായപ്പെട്ടു. ദമാം ടൗണ്‍, ടൊയോട്ട, ഖത്തീഫ്, അബ്കെക്ക്, ഹഫുഫ്, മുബാറസ് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാ​യിരുന്നു പ്രതിഷേധ സദസ്.

gauri-lankesh-protest4
gauri-lankesh-protest2
gauri-lankesh-protest4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.