Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ സ്വദേശി ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി

rajan-obit രാജന്‍

ദമാം∙  കണ്ണൂര്‍ മൊകേരി കുനിയില്‍ മാറോലി വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ രാജന്‍ (53) സൗദിയിലെ ജുബൈലില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. കടയില്‍ സാധനം വാങ്ങാന്‍ കയറവെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലിജി, മക്കള്‍: വൈഷ്ണവ്, ദേവപ്രിയ. ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.