Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷര വഴിയിൽ ചിറകുവിരിച്ച് ഖത്തർ എയർവേയ്സ് വാർഷികം

Qatar-Airways ബ്രൂക്ക്‌ലിനിൽ കുട്ടിക്കു പുസ്തകം വായിച്ചുകൊടുക്കുന്ന ഖത്തർ എയർവേയ്സ് എയർ ഹോസ്റ്റസ്.

ദോഹ ∙ യുഎസിലെ പ്രവർത്തനത്തിന്റെ പത്താം വാർഷികം വായനയിലൂടെ ആഘോഷിക്കാൻ ഖത്തർ എയർവേയ്സ്. ന്യൂയോർക്കിലെ വിദ്യാർഥികൾക്കു 10,000 പുസ്തകങ്ങൾ വിതരണം ചെയ്താണു ഖത്തർ എയർവേയ്സ് പത്താം വാർഷികം ആഘോഷിച്ചത്. സന്നദ്ധസംഘടനയായ ഫസ്റ്റ്ബുക്കിന്റെ സഹകരണത്തോടെ ‘ഖത്തർ എയർവേയ്സ് വേനൽക്കാല വായന പദ്ധതി’യുടെ ഭാഗമായാണു പരിപാടി.

വിദ്യാർഥികൾക്ക് ആവശ്യമായ നിലവാരമുള്ള പുസ്തകങ്ങൾ ലഭ്യമാക്കാനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു ഖത്തർ എയർവേയ്സ് അറിയിച്ചു. വായനയിലും യാത്രകളിലുമുള്ള താൽപര്യം കുട്ടികളിൽ ജനിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നും ഖത്തർ എയർവേയ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്യാനാണു ശ്രമമെന്നു ഫസ്റ്റ്ബുക്ക് പറഞ്ഞു.

1992ൽ രൂപീകരിച്ചശേഷം ഇതുവരെ 16 കോടി പുസ്തകങ്ങളാണു ഫസ്റ്റ്ബുക്ക് വിതരണം ചെയ്തത്. ഖത്തർ എയർവേയ്സിന്റെ യുഎസിലെ പ്രവർത്തനത്തിന്റെ പത്താം വാർഷികം വായനയിലൂടെ ആഘോഷിക്കുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നു ഫസ്റ്റ്ബുക്ക് സിഇഒയും പ്രസിഡന്റുമായ കൈൽ സിമ്മർ പറഞ്ഞു.

ബ്രൂക്ക്‌ലിനിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഖത്തർ എയർവേയ്സ് എയർ ഹോസ്റ്റസുമാരെത്തിയാണു പുസ്തകങ്ങൾ വിതരണം ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.