Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെനിയ അണ്ടർ 19 വേൾഡ് കപ്പ് ടീമിൽ രണ്ടു മലയാളികൾ

abhishek,siddardh

നെയ്റോബി∙കെനിയയുടെ അണ്ടർ 19 ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിൽ 10 പേരും ഇന്ത്യൻ വംശജർ. ടീമിൽ രണ്ടു മലയാളി കൾ. കേരള അസോസിയേഷൻ ഓഫ് കെനിയയുടെ മുൻ ചെയർമാൻ ചിദംബരം സുബ്രഹ്മണ്യന്റെ മകൻ അഭിഷേക് , കേരള അസോസിയേഷൻ ഓഫ് കെനിയയുടെ സീനിയർ അംഗം പ്രദീപ് വാസുദേവന്റെ മകൻ സിദ്ധാർഥ് എന്നിവരാണ് കെനിയൻ നാഷണൽ ടീമിൽ സ്ഥാനം പിടിച്ച മലയാളികൾ. 

കേരള അസോസിയേഷൻ ഓഫ് കെനിയ സീനിയർ ക്രിക്കറ്റ് ടീമിൽ ഇവർ രണ്ടു പേരും നിരവധി പ്രാവശ്യം കളിച്ചിട്ടുണ്ട്. കേരള അസോസിയേഷൻ ഓഫ് കെനിയയുടെ ചെയർ ലേഡി റോഷിനി ഷാജഹാനും മറ്റു ഭാരവാഹികളും രണ്ടു പേർക്കും അവരുടെ ഫാമിലിക്കും അഭിനന്ദനങ്ങൾ അറിയിച്ചു . 

Team Kenya :Squad: Aman Gandhi, Dennis Musyoka, Aveet Desai, Rene Were, Thomas Ochieng, Sachin Bhudia, Ankit Hirani, Sukhdeep Singh, Jasraj Kundi, Jayant Mepani, Jay Doshi, Maxwel Ager, G rard Mwendwa, Sidhart Vasudev, Abhishekh Chidambaran. Reserves: Minal Kerai, Viraj Patel.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.