Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ടാൻസാനിയയിലെ മലയാളി സമൂഹം കേരളപ്പിറവി ആഘോഷിച്ചു

tansaniya-kerala-piravi1

ടാൻസാനിയ∙ ടാൻസാനിയയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കലാമണ്ഡലം ടാൻസാനിയ ഈ വർഷത്തെ കേരളപ്പിറവി ആഘോഷങ്ങൾ ഒരുപാടു പുതുമകളോടെ നവംബർ 5  നു ദാര്‍ എസ സലാമിലെ പട്ടേൽ സമാജ് ഹാളിൽ നടത്തി. 

tansaniya-kerala-piravi4

കേരളത്തിന്റെ ചരിത്രവും സംസ്കാരവും കൃഷിയും ശീലങ്ങളുമെല്ലാം പുതു തലമുറക്കായി കാഴ്ച വയ്ക്കുന്ന പ്രദർശനം ഹാളിനു പുറത്തു ഒരുക്കിയാണ് കലാമണ്ഡലം ഏവരെയും സ്വാഗതം ചെയ്തത്.  കേരളത്തിന്റെ തനതായ കാർഷിക വിഭവങ്ങളും, ആയുർവേദവും ഔഷധചെടികളും മത സാമൂഹിക ആചാരങ്ങളും എല്ലാവർക്കും ഒരു പുത്തൻ ദൃശ്യ അനുഭവമായി.

tansaniya-kerala-piravi5

കേരളത്തിൽ നിന്നും നാടൻ പാട്ടുകളായി ആദ്യമായി ആഫ്രിക്കൻ കരയിലെത്തിയ താവം ഗ്രാമ വേദി അവതരിപ്പിച്ച 'നാട്ടറിവ് പാട്ടുകൾ' എന്ന നാടൻ പാട്ടുകളുടെ മനോഹരമായ അവതരണമായിരുന്നു ഈ വർഷത്തെ കേരളപ്പിറവി ആഘോഷങ്ങളുടെ മുഖ്യ ആകർഷണം. 

tansaniya-kerala-piravi

ആഫ്രിക്കയിലെ മലയാളി  സങ്കടനകളുടെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നുള്ള നാടൻപാട്ടു കലാകാരന്മാരുടെ ഈ സാന്നിധ്യവും അവരുടെ അവർണനീയമായ അവതരണവും ടാൻസാനിയൻ  മലയാളികളുടെ ഹൃദയത്തിൽ എന്നേക്കും സ്ഥാനം പിടിച്ചു.

tansaniya-kerala-piravi3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.