Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റോഹിങ്ക്യ പ്രശ്നം: തെറ്റായ വാർത്തകൾ തീവ്രവാദികളെ സഹായിക്കാനെന്ന് സൂചി

Myanmar United Nations

നേപിതോ∙ തെറ്റായ വിവരങ്ങൾ നൽകി മ്യാൻമറിലെ റഖൈൻ പ്രവിശ്യയിലെ പ്രശ്നങ്ങൾ പെരുപ്പിച്ച് കാട്ടാനാണ് ശ്രമമെന്ന് മ്യാൻമർ‌ ദേശീയ നേതാവ് ഓങ് സാൻ സൂചി. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകൾ തീവ്രവാദികളെ സഹായിക്കാൻ മാത്രമെ ഉപകരിക്കുവെന്നും അവർ കൂട്ടിച്ചേർത്തു. മ്യാൻമറിൽ റോഹിങ്ക്യകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇതാദ്യമായാണ് സൂചിയുടെ പ്രതികരണം പുറത്തുവരുന്നത്. വിഷയത്തിൽ സൂചി ഇടപെടാത്തതിൽ നേരത്തെ അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശനമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സൂചിയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

തുർക്കി പ്രസിഡന്റ് റജപ് തൊയ്യിബ് എർദോഗനുമായുള്ള സംഭാഷണത്തിനിടെയാണ് സൂചി വിഷയത്തിൽ അഭിപ്രായമറിയിച്ചതെന്നും ഇവരുടെ ഓഫിസ് വ്യക്തമാക്കി. മ്യാൻ‌മറിലെ കലാപത്തെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ ഒരു ലക്ഷത്തി ഇരുപത്തി മൂവായിരം റോഹിങ്ക്യൻ മുസ്ലീങ്ങളാണ് ബംഗ്ലാദേശിലേക്ക് അഭയം തേടിപോയത്. റഖൈൻ പ്രവിശ്യയിലെ പ്രശ്ന പരിഹാരത്തിന് സർക്കാര്‍ ഏറ്റവും നല്ല മാർഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. വിവിധ വിഭാഗങ്ങള്‍ക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കാനെ ഇത്തരത്തിലുള്ള തെറ്റായ വാർത്തകളും ചിത്രങ്ങളും ഉപകരിക്കുവെന്നാണ് അവരുടെ നിലപാട്. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ജനാധിപത്യ സംരക്ഷണത്തെക്കുറിച്ചും മറ്റാരെക്കാളും നന്നായി അറിയാം. അതുകൊണ്ട് തന്നെ രാജ്യത്തെ എല്ലാ ജനങ്ങൾക്കും അത് ലഭിക്കുമെന്നും അവർ വ്യക്തമാക്കി.

myanmar

സാധാരണക്കാരെ അക്രമിക്കുന്ന റോഹിങ്ക്യൻ തീവ്രവാദികളെ മാത്രമാണ് തങ്ങൾ നേരിടുന്നതെന്നാണ് മ്യാൻമർ സൈന്യത്തിന്റെ പക്ഷം. എന്നാൽ സൈന്യവും അവരെ പിന്തുണയ്ക്കുന്ന ബുദ്ധ മത വിശ്വാസികളും തങ്ങളുടെ ഗ്രാമങ്ങൾ ഇല്ലാതാക്കുകയാണെന്ന് അഭയാർത്ഥികളായ റോഹിങ്ക്യകൾ പറയുന്നു. അതിർത്തി കടക്കാൻ ശ്രമിക്കുന്ന റോഹിങ്ക്യകൾക്കെതിരെ സൈന്യം കുഴി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മ്യാൻമറിൽ നടത്തിയ ജനാധിപത്യ പോരാട്ടങ്ങളുടെ പേരിൽ നോബേൽ സമ്മാനം ലഭിച്ച സൂചി റോഹിങ്ക്യകൾക്ക് വേണ്ടി ഒന്നും മിണ്ടുന്നില്ലെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. റോഹിങ്ക്യകൾക്ക് ഐക്യദാർഢ്യവുമായി ഇന്തോനേഷ്യയിലെ മ്യാൻമർ എംബസിയിലേക്ക് ജനങ്ങൾ നടത്തിയ മാർച്ചിൽ‌ ആയിരങ്ങളാണ് പങ്കെടുത്തത്. അഭയാർത്ഥികളെ തിരിച്ചയക്കുന്ന ബംഗ്ലാദേശിനെതിരെ ആംനസ്റ്റി ഇന്റർനാഷണലുൾപ്പെടെയുള്ള സംഘടനകളും വിമർശനമുയർത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.