Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഉത്തരകൊറിയയുടെത് ആറാമത്തെ ആണവ പരീക്ഷണം: ജപ്പാൻ

Kim Jong Un

ടോക്യോ∙ ഉത്തര കൊറിയ ഇന്ന് നടത്തിയത് ആറാമത്തെ അണ്വായുധ പരീക്ഷണമെന്ന് ജപ്പാൻ അറിയിച്ചു. ജാപ്പനീസ് വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉത്തര കൊറിയ നേരത്തെ ആണവ പരീക്ഷണങ്ങൾ നടത്തിയ സ്ഥലത്ത് ഇന്ന് രാവിലെയുണ്ടായ പ്രകമ്പനം അണ്വായുധ പരീക്ഷണമാണെന്നാണ് വിലയിരുത്തൽ. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പുതിയതായി വികസിപ്പിച്ച ഹൈഡ്രജൻ ബോംബ് കിം ജോങ് ഉന്‍ പരിശോധിക്കുന്ന ഫോട്ടോ ഉത്തരകൊറിയ പുറത്ത് വിട്ടിരുന്നു. ശാസ്ത്രജ്ഞർക്ക് നിർദേശങ്ങൾ നൽകുന്ന ചിത്രവും ഉത്തരകൊറിയൻ വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചിരുന്നു

ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിക്കാവുന്നതാണ് പുതിയ ആയുധമെന്നാണ് വിലയിരുത്തൽ. ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തെ തുടർന്ന് ദക്ഷിണ കൊറിയൻ ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ചേർന്നു. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ പ്രകമ്പനത്തോടെയാണ് ഉത്തരകൊറിയ ഇന്ന് ആണവ പരീക്ഷണം നടത്തിയിട്ടുള്ളതെന്ന് അമേരിക്കയും അറിയിച്ചു. 2016 സെപ്തംബറിലാണ് ഇതിന് മുമ്പ് ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.