Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലക്കം മറിയല്‍ പാളി; ബോഡി ബില്‍ഡിംഗ് മുന്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ കഴുത്തൊടിഞ്ഞു മരിച്ചു (വിഡിയോ)

thabethe-dead

കേപ്ടൗണ്‍∙ ശരീരസൗന്ദര്യ മത്സരത്തിനിടെ പിന്നോട്ടു മലക്കം മറിയാന്‍ ശ്രമിച്ച മുന്‍ ജൂനിയര്‍ ബോഡി ബില്‍ഡിംഗ് ലോക ചാമ്പ്യന്‍ കഴുത്ത് ഒടിഞ്ഞു മരിച്ചു. ദക്ഷിണാഫ്രിക്കക്കാരനായ സിഫിസോ ലുംഗേലോ തബേത്തെയ്ക്കാണ് നൂറുകണക്കിനു കാണികള്‍ക്കു മുന്നില്‍ ദാരുണാന്ത്യം ഉണ്ടായത്.

ശനിയാഴ്ച ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തിനിടെയുണ്ടായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടെ മത്സരവേദിയിലേക്ക് കൈകള്‍ വീശി തബേത്തെ എത്തുന്നതു വിഡിയോയില്‍ കാണാം. 

തുടര്‍ന്നു പിന്നോടു മലക്കം മറിയാന്‍ ശ്രമിക്കുന്നതിനിടെ നിലതെറ്റി തല കുത്തി വീഴുകയായിരുന്നു. ഉടന്‍ തന്നെ അധികൃതരും സുഹൃത്തുക്കളും ഓടിയെത്തി ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രായത്തേക്കാള്‍ മികച്ച പ്രകടനങ്ങളുമായി ആരാധകരുടെ മനസില്‍ ഇടംപിടിച്ച വ്യക്തിയായിരുന്നു തബേത്തെയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ബോഡി ബില്‍ഡിങ് ലോകം ഞെട്ടലോടെയാണ് വാര്‍ത്ത ശ്രവിച്ചത്. 75 കിലോ വിഭാഗത്തില്‍ ഐഎഫ്എഫ്ബി ജൂനിയര്‍ ലോക ചാമ്പ്യനായിരുന്നു തബേത്തെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.