Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രൈമറി വിഭാഗം വാര്‍ഷിക കായിക മേള

primary-section-sports

മസ്‌കത്ത്∙ ഗുബ്ര ഇന്ത്യന്‍ സ്‌കൂളിലെ പ്രൈമറി വിഭാഗം വാര്‍ഷിക കായിക മേള സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ജി. ശീകുമാര്‍ മീറ്റിന്റെ പ്രഖ്യാപനം നടത്തി. വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റ് ആകര്‍ഷണീയമായി. മല്‍സരങ്ങളില്‍ വിദ്യാര്‍ഥികള്‍ ആവേശത്തോടെ പങ്കെടുത്തു. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ബീച്ച് ബാള്‍ ഡ്രില്ലും മൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ റെയിന്‍ബോ ഡ്രില്ലും ആവേശം നിറച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മ്യൂസിക്കല്‍ ഹൂപ്പ്‌സ് മല്‍സരവും ശ്രദ്ധേയമായി. വൈസ് പ്രിന്‍സിപ്പല്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മൂന്നാം ക്ലാസ് വിദ്യാര്‍ഥികളായ അനന്യ പ്രദീപ് സ്വാഗതവും അദ്വൈത് കാപ്പില്‍ നന്ദിയും പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.