Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് സൂര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാനവും 24ന്

medical-camp

സൂര്‍∙ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് സൂര്‍ ഘടകം ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്തദാനവും ഈ മാസം 24ന് വൈകിട്ട് നാലു മണിക്ക് സൂര്‍ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. സൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെയും ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, നേത്ര വിഭാഗം, ഹൃദയാരോഗ്യ വിഭാഗം, എല്ല് രോഗം, സ്ത്രീ രോഗ വിഭാഗം, ദന്ത രോഗം, ഇ എന്‍ ടി, ചര്‍മ്മ രോഗം, സര്‍ജറി വിഭാഗം എന്നിവയ്ക്കു പുറമേ ഇസിജി, സ്‌കാനിംഗ്, ഹിമോ ഗ്ലോബിന്‍ പരിശോധന, പ്രമേഹ നിര്‍ണയം, രക്ത സമ്മര്‍ദ പരിശോധനക്കുള്ള സൗകര്യങ്ങള്‍ എന്നിവ ക്യാമ്പില്‍ ലഭ്യമായിരിക്കും.

പരിപാടിയുടെ വിജയത്തിനായി ഡോ. ജോണ്‍ മേലേത്ത് (ജന. കണ്‍വീനര്‍), നാസര്‍, അഷ്‌റഫ് എം പി (ജോ. കണ്‍വീനര്‍), ജി കെ പിള്ള (ഫിനാന്‍സ്), അനില്‍ ഉഴമലക്കല്‍ (എക്ക്യുപ്‌മെന്റ്‌സ്), ബിന്നില്‍ (മീഡിയ), ഹാജി ഹസ്ബുള്ള (വളണ്ടിയര്‍), എ കെ സുനില്‍ (സ്വീകരണം), വേണു ഷാജു കോഷി (സ്റ്റേഷനറി) സൈനുദ്ധീന്‍ കൊടുവള്ളി (ഭക്ഷണം), ഡോ. രഘു നന്ദനന്‍, അമീന്‍ (രക്തദാനം) എന്നിവര്‍ കണ്‍വീനര്‍മാരായ ജനകീയ കമ്മറ്റിക്ക് രൂപം നല്‍കി. പ്രവാസികള്‍ക്കായി സോഷ്യല്‍ ക്ലബ്ബ് ഒരുക്കുന്ന ആരോഗ്യ ക്യാമ്പ് ഉപയോഗ പെടുത്തണമെന്ന് സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് ഡോ. രഘു നന്ദനന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99734880/99381165/ 99387665/ 96591870.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.