Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മസ്‌കത്തിലെത്തുന്നു

Kunhalikutty-oommenchandy

മസ്‌ക്കത്ത് ∙ മലപ്പുറം ജില്ലാ കെഎംസി സിയുടെ നേതൃത്വത്തില്‍ നടക്കുന്ന നോര്‍ക്ക തിരിച്ചറിയില്‍ കാര്‍ഡ് വിതരണവും സാംസ്‌കാരിക സമ്മേളനവും ഈ മാസം 20ന് റൂവി അല്‍ ഫലജ് ഹോട്ടലില്‍ നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, അബ്ദുല്‍ വഹാബ് എംപി തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ സംബന്ധിക്കും. ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ നയിക്കുന്ന 'ഗസല്‍ സന്ധ്യ'യും അരങ്ങേറും.

വിവിധ ഏരിയാ കമ്മിറ്റികളുമായി സഹകരിച്ച് നടത്തിയ നോര്‍ക്ക കാംപയിനിലൂടെ പ്രവാസി കാര്‍ഡിനു വേണ്ടി അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഐഡന്റിറ്റി കാര്‍ഡുകള്‍ തയ്യാറായിട്ടുണ്ടെന്നും 20ന് നടക്കുന്ന പരിപാടിയില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി മുഹമ്മദ് (ബദര്‍ അല്‍ സമ) ചെയര്‍മാനും സൈദ് ഹാജി പൊന്നാനി മുഖ്യ രക്ഷാധികാരിയുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.