Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവന്‍ ചിത്രരചനാ മത്സരം 13ന്

x-default x-default

മസ്‌കത്ത് ∙ കലാഭവന്‍ സംഗീത നൃത്ത വിദ്യാലയം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'ലിറ്റില്‍ ഫിംഗേഴ്‌സ്' ചിത്രരചനാ മത്സരം ഈ മാസം 13ന് കലാഭവന്‍ റൂവി ശാഖയില്‍ നടക്കും. അഞ്ചു മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ക്ലീന്‍ സിറ്റി എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം.

നൂറിലേറെ കുട്ടികള്‍ പങ്കെടുക്കുന്ന മത്സരം രണ്ടു വിഭാഗമായാണ് നടക്കുക. ആദ്യ ഗ്രൂപ്പില്‍ അഞ്ച് മുതല്‍ ഒമ്പത് വയസുവരെയുള്ള കുട്ടികളും രണ്ടാമത്തെ ഗ്രൂപ്പില്‍ ഒമ്പത് മുതല്‍ 13 വയസുവരെയുള്ള കുട്ടികളുമാണ് പങ്കെടുക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് മത്സരം ആരംഭിക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ ടി ഭാസ്‌കരന്‍ മുഖ്യാതിഥിയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.