Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഴ വർധിപ്പിച്ചുവെന്ന പ്രചാരണങ്ങൾ നിഷേധിച്ച് റോയൽ ഒമാൻ പോലീസ്

oman-royal-police

മസ്‌കത്ത് ∙ ഒമാനിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ നിഷേധിച്ച് റോയൽ ഒമാൻ പോലീസ്. കാർ രജിസ്‌ട്രേഷന് കാലതാമസം നേരിട്ടാൽ മാസത്തിൽ ഈടാക്കുന്ന തുകയിൽ അടക്കം വിവിധ നിയമലംഘങ്ങൾക്ക് പിഴ വർധിപ്പിച്ചതായാണ് പ്രചാരണം നടക്കുന്നത്. എന്നാൽ, ഗതാഗത നിയമങ്ങളിലോ ശിക്ഷാ നടപടികളിലോ പരിഷ്‌കരണം വരുത്തിയിട്ടില്ലെന്ന് പോലീസ് ട്വിറ്ററിൽ വ്യക്തമാക്കി.

പത്ത് റിയാൽ പിഴ ഈടാക്കുന്ന നിയമലംഘനങ്ങൾക്ക് പരിഷ്‌കരിച്ച നിരക്ക് പ്രകാരം 20 റിയാൽ നൽകണമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത്തരത്തിൽ വിവിധ നിയമലംഘനങ്ങളുടെ പിഴ തുക ഇരട്ടിയാക്കിയതായും വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, പുതിയ പരിഷ്‌കരണങ്ങൾ കൊണ്ടുവന്നിട്ടില്ലെന്ന് പോലീസ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം ഗതാഗത നിയമത്തിൽ പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അപകട രഹിത റോഡുകൾ എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയമ പരിഷ്‌കരണം. പിഴ വർധിപ്പിച്ചതടക്കം കർശന ശിക്ഷാ നടപടികളാണ് പരിഷ്‌കരണത്തിൽ നടപ്പിൽ വരുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.