Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒമാനിൽ വിപുലമായ ഒരുക്കം

oman-press ഇന്ത്യൻ എംബസിയിൽ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ ഇന്ദ്ര മണി പാണ്ഡേ

മസ്‌കത്ത് ∙ ഇന്ത്യയുടെ 71-ാമത് സ്വാതന്ത്ര്യദിനം ഒമാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം വിപുലമായി ആഘോഷിക്കും. ഇന്ത്യയിലെ ആഘോഷത്തോടൊപ്പം വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഇന്ദ്ര മണി പാണ്ഡേ പറഞ്ഞു. ഇന്ത്യൻ എംബസിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വാതന്ത്ര്യദിനത്തിൽ ഷെരാട്ടൻ ഹോട്ടലിൽ റിസപ്ഷൻ നടത്തും. സുൽത്താനേറ്റിന് അകത്തും പുറത്തുമുള്ള പ്രമുഖ ഇന്ത്യക്കാർ, ഇന്ത്യൻ വംശജർ, നയതന്ത്ര പ്രതിനിധികൾ, ഒമാനി സർക്കാർ ഉദ്യോഗസ്ഥർ, വാണിജ്യ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.  സെമിനാർ, പ്രബന്ധ രചനാ മത്സരം, ചിത്രരചനാ മത്സരം, സംസ്‌കാരിക പ്രകടനങ്ങൾ, സംഗീത പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. 

രാജ്യത്തെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുകളും ഇന്ത്യൻ സ്‌കൂളുകളും ഈ ആഘോഷങ്ങളിൽ പങ്കാളികളാകും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ അനുമതിയോടെ രണ്ട് പ്രമുഖ നൃത്ത സംഘങ്ങളെ ഒമാനിലെത്തും. ദിനേഷ് പോദ്ദാൻ നേതൃത്വം നൽകുന്ന കതക് നൃത്ത സംഘവും ഗുരു തനുശ്രീ ശങ്കറിന്റെ നേതൃത്വത്തിലുള്ള നൃത്തസംഘവുമാണ് ഒമാനിലെത്തുക. ആഗസ്തിൽ നടക്കുന്ന റിസപ്ഷനിൽ തന്നെ ദിനേഷ് പോദ്ദാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കതക് നൃത്തം ഉണ്ടാവും. ഗുരു തനുശ്രീ ശങ്കറിന്റെ സംഘം നവംബറിലാണ് ഒമാനിലെത്തുക.  മസ്‌കത്തിന് പുറമെ സലാല. സോഹാർ, നിസ്‌വ, സൂർ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം സംഘം നൃത്തപരിപാടികൾ അവതരിപ്പിക്കും.

ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഷെരാട്ടൻ ഹോട്ടലിലെ റിസപ്ഷനിൽ കതക് നൃത്ത സംഘം പരിപാടി അവതരിപ്പിക്കും. ആഗസ്ത് 16ന് സോഹാറിലെ ക്രൗൺ പ്ലാസ ഹോട്ടലിലും 18ന് നിസ്‌വയിലെ ഗോൾഡൻ തുലീപ് ഹോട്ടലിലും 20ന് സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിലും ദിനേഷ് പോദ്ദാറിന്റെ നേതൃത്വത്തിലുള്ള സംഘം കതക് നൃത്തം അവതരിപ്പിക്കും. നവംബറിൽ ഒമാനിലെത്തുന്ന ഗുരു തനുശ്രീ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം കഥക് നൃത്തം അവതരിപ്പിച്ച സ്ഥലങ്ങളിലും കൂടാതെ സൂറിലെ റോയൽ ഹാളിലും നൃത്തം അവതരിപ്പിക്കുമെന്നും ഇന്ദ്രമണി പാണ്ഡേ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.