Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖരീഫ്: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകർ കുറവ്

muscat-festival

മസ്‌കത്ത്∙ ഇത്തവണത്തെ ഖരീഫ് സീസണിൽ സലാല സന്ദർശിച്ചവരിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.3 ശതമാനം കുറവ്. ഖരീഫ് മൺസൂൺ സീസൺ ആറാഴ്ച പിന്നിട്ടപ്പോഴാണിത്. 72.5 ശതമാനം സ്വദേശികളാണ് ഇത്തവണ സന്ദർശകരായി എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.2 ശതമാനത്തിന്റെ കുറവുണ്ട്. 15.8 ശതമാനം ജി സി സി സന്ദർശകരും 8.2 ശതമാനം ഏഷ്യക്കാരുമെത്തി. ആദ്യ ആറാഴ്ചയിൽ 301,991  സന്ദർശകാരണെത്തിയതെന്ന് നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ(എൻ സി എസ് ഐ) അധികൃതർ വ്യക്തമാക്കി. 

ഖരീഫ് ആസ്വദിക്കാൻ സലാലയിലെത്തിയ സന്ദർശകരിൽ 75.2 ശതമാനം കരമാർഗവും 24.8 ശതമാനം വ്യോമ മാർഗഗവുമാണ് ആശ്രയിച്ചത്. 218,889 സ്വദേശികളാണ് സലാലയിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 239,428 സ്വദേശികൾ സന്ദർശിച്ചിരുന്നു. 47,698 പേരാണ് ഒമാൻ ഒഴികെയുള്ള ജി സി സി രാജ്യങ്ങളിൽ നിന്നുള്ളവർ. കഴിഞ്ഞ വർഷം ഇത് 50,550 ആയിരുന്നു. 

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ 24,720 ആണ് ഈ വർഷം, കഴിഞ്ഞ വർഷം 32,951 പേർ എഷ്യൻ രാജ്യങ്ങളിൽ നിന്ന് ഖരീഫ് ആസ്വദിക്കാനെത്തിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൽ വർധിച്ചിട്ടുണ്ട്. 1625 പേരാണ് ഈ വർഷം സന്ദർശിച്ചത്. കഴിഞ്ഞ വർഷം 1,199 പേരായിരുന്നു സന്ദർശിച്ചിരുന്നത്.  മറ്റു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണവും കഴിഞ്ഞ വർഷത്തെക്കാൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 740 പേർ മാത്രം എത്തിയിരുന്നിടത്ത് നിന്ന് ഈ വർഷം 1,039 പേരെത്തിയിട്ടുണ്ട്.  

ടൂറിസം മന്ത്രാലയം റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് ഖരീഫ് സീസണിന്റെ ഭാഗമായി നടത്തുന്ന സന്ദർശക സർവേ സെപ്തംബർ 21 വരെ തുടരും. ഖരീഫ് സീസണിലെ സന്ദർശക സർവെ 14 വർഷമായി തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.