Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരോധന കാലം കഴിഞ്ഞു; വെളുത്ത ആവോലി വിപണിയിലെത്തിത്തുടങ്ങി

Pomfret-white

കുവൈത്ത് സിറ്റി∙ കടലിൽ നിന്ന് പിടിക്കാനുള്ള നിരോധനം നീങ്ങി വെളുത്ത ആവോലി (സുബൈദി) വിപണിയിലെത്തി. മത്സ്യത്തിന്റെ പ്രജനന സമയം കണക്കാക്കിയുള്ള വാർഷിക നിരോധനം കാരണം കഴിഞ്ഞ 45 ദിവസമായി  കുവൈത്ത് കടലിൽനിന്ന് വെളുത്ത ആവോലിയെ പിടിക്കാൻ പാടില്ലായിരുന്നു.

നിരോധനം നീങ്ങി കഴിഞ്ഞയാഴ്ചയാണ് `മാലാൻ` വിപണിയിലെത്തിത്തുടങ്ങിയത്. അടുത്തമാസത്തോടെ കുവൈത്ത് കടലിൽനിന്നുള്ള ചെമ്മീനും വിപണിയിൽ എത്തിത്തുടങ്ങും. 

കുവൈത്ത് കടലിൽനിന്നുള്ള മത്സ്യം ആവശ്യാനുസരണം എത്തുന്നതോടെ മത്സ്യവിലയിൽ കുറവുണ്ടാകും. 

ചിലയിനം മത്സ്യങ്ങൾ പിടിക്കുന്നതിന് നിരോധനമുള്ള സമയങ്ങളിൽ ഉയർന്ന വിലയാണ് മത്സ്യത്തിന് നൽകേണ്ടിവരുന്നത്. 

കുവൈത്ത് കടലിൽ മത്സ്യബന്ധനത്തിന് ഒട്ടേറെ വ്യവസ്ഥകളുണ്ട്. മത്സ്യബന്ധനം അനുവദിക്കപ്പെട്ടതും അല്ലാത്തതുമായ മേഖലകളുണ്ട്. ഇത് പാലിക്കാതെ മത്സ്യബന്ധനത്തിനൊരുങ്ങിയാൽ നിയമനടപടി നേരിടേണ്ടിവരും.

മത്സ്യബന്ധനത്തിനായി ചെറുതും വലുതുമായ 800 ബോട്ടുകൾക്കാണ് ലൈസൻസുള്ളത്. അത്രയും ബോട്ടുകൾ വഴിയുള്ള മത്സ്യം വിപണിയിലെത്തിയാൽ മിതമായ നിരക്കിൽ ഉപഭോക്താവിന് മത്സ്യം ലഭിക്കുമെന്നാണ് കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.