Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്ത് എയർവേയ്സിനും വിലക്ക് നീക്കി

kuwait-airlines

കുവൈത്ത് സിറ്റി∙  അമേരിക്കയിലേക്കുള്ള കുവൈത്ത് എയർവേയ്സ് വിമാനത്തിലും യാത്രക്കാർക്ക് ഇനി ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശംവയ്ക്കാം. ലാപ്ടോപ്പും മറ്റും കൈവശം വയ്ക്കുന്നതിന് സുരക്ഷാ കാരണങ്ങളാ‍ൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി.


കുവൈത്ത് വ്യോമ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് യു‌എസ് ഗതാഗത സുരക്ഷാ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് വിലക്ക് നീക്കിയത്. അതുസംബന്ധിച്ച് യു‌എസ് വ്യോമയാന സർവീസ് വകുപ്പിന്റെ അറിയിപ്പ് ലഭിച്ചതായി കുവൈത്ത് എയർവേയ്സ് മേധാവി സമി അൽ റഷീദ് അറിയിച്ചു.


ഹാൻഡ് ബാഗേജിനുള്ളിൽ മൊബൈൽ ഫോൺ അല്ലാത്ത ഉപകരണങ്ങൾ കൊണ്ടുപോകാനുള്ള നിയന്ത്രണം നീങ്ങിയതോടെ കുവൈത്ത് എയർവേയ്സ് വിമാനത്തിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ലാപ്‌ടോപ്, ടാബ്‌ലെറ്റ് തുടങ്ങിയ വ്യക്തിഗത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൈവശം വയ്ക്കാം.
സുരക്ഷാ കാരണങ്ങൾ മുൻ‌നിർത്തി കഴിഞ്ഞ മാർച്ചിലാണ് കുവൈത്ത് ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽനിന്ന് യു‌എസിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.


കുവൈത്ത്, ഈജിപ്‌തിലെ കയ്‌റോ, ജോർദാനില അമ്മാൻ, മൊറോക്കോയിലെ കസബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദിയിലെ ജിദ്ദ, റിയാദ്, തുർക്കിയിലെ ഇസ്തംബുൾ, യു‌എ‌ഇയിലെ അബുദാബി, ദുബായ് എന്നീ വിമാനത്താവളങ്ങളിൽ നിന്ന് യു‌എസിലേക്ക് പുറപ്പെടുന്ന വിമാനങ്ങളിലായിരുന്നു വിലക്ക്. വിലക്കിന്റെ സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് വിമാനത്തിനകത്ത് ഐപാഡുകളും മറ്റും നൽകിയായിരുന്നു ഇത്തിഹാദ്, എമിറേറ്റ്സ് തുടങ്ങിയ വിമാന കമ്പനികൾ പ്രശ്നം പരിഹരിച്ചത്.


എമിറേറ്റ്സ്, ഇത്തിഹാദ്, ടർക്കിഷ് എയർലൈൻസ് എന്നീ വിമാനങ്ങളെ ഈയിടെ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.