Download Manorama Online App
ഷാർജ ∙ ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം. ദുബായ്-ഷാർജ അതിർത്തിക്ക് സമീപമായിരുന്നു ഇന്ന് (വെള്ളി) ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ തീപ്പിടിത്തമുണ്ടായത്. ഇവിടെ നിന്ന് ഉയർന്ന പുക മുഹൈസിനയിലടക്കം കാണാമായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ദുബായ് ∙ അൽഖൈൽ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായഷാമോൻ സലീം (29) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. പരേതനായ പൈമ്പിള്ളിൽ സലീമിന്റെയും ഹഫ്സയുടെയും മകനാണ്. സഹോദരി: ബീമ. കബറടക്കം പിന്നീട് കുടയത്തൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ.
പ്രവാസം അവസാനിപ്പിച്ച് രാജ്യത്ത് നിന്ന് പോകുക്കുമ്പോൾ യുഎഇ റസിഡൻസ് വീസ ഔദ്യോഗികമായി റദ്ദാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
അബുദാബി ∙ 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്ന തീവ്രവാദ സംഘടന ഉൾപ്പെട്ട കേസിലെ വാദം കേൾക്കുന്നത് അബുദാബി ഫെഡറൽ കോടതി ഓഫ് അപ്പീലിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ മേയ് 2 ലേക്ക് മാറ്റിവച്ചു. 'ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി കമ്മിറ്റി' എന്നറിയപ്പെടുന്ന ഒരു രഹസ്യ തീവ്രവാദ സംഘടന യുഎഇയിൽ സ്ഥാപിക്കുകയും
ജിദ്ദ ∙ 2016 ഏപ്രിൽ 25-ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അവതരിപ്പിച്ച സൗദി അറേബ്യയുടെ വിഷൻ 2030 ആരംഭിച്ചിട്ട് എട്ട് വർഷം പിന്നിടുന്നു.
റിയാദ് ∙ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള ചുവപ്പ് കഴുത്തുള്ള മൂന്ന് ഒട്ടകപക്ഷി കുഞ്ഞുങ്ങൾ വിരിഞ്ഞ് ഇറങ്ങിയതായി ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ നേച്ചർ റിസർവ്വ് വികസന അതോറിറ്റി അറിയിച്ചു. ഒരു നൂറ്റാണ്ടായി രാജ്യത്തിന്റെ വടക്കൻ മേഖലയിൽ വംശനാശം സംഭവിച്ചുകൊണ്ടിരുന്ന ഈ പക്ഷിവംശത്തെ ഐടിബി അതോറിറ്റിയുടെ
ദുബായ് ∙ സ്വദേശി കുട്ടികളുമായി കുശലാന്വേണം പറഞ്ഞും സംവദിച്ചും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ വിവിധ എമിറേറ്റുകളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച ഒരു കൂട്ടം എമിറാത്തി കുട്ടികളുമായാണ്
ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികത്തിൽ വിപുലമായ ആഘോഷം. ടെർമിനൽ 3-ൽ നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപ തലവൻ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ
അബുദാബി ∙ യുഎഇ സന്ദർശനത്തിനിടെ 2018 മുതൽ 2023 വരെ ഒമാനി പൗരന്മാർക്ക് മേൽ ചുമത്തിയ
റിയാദ് ∙ ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ തുടരും. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വിഭാഗമാണ് പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. റിയാദ്, മക്ക, ജിസാൻ,നജ്റാൻ,അസീർ ,അൽബാഹ,ഖസിം, സൗദിയുടെ വടക്ക് അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്
അബുദാബി ∙ യുഎഇയുടെ ആദ്യ വനിതാ കർഷകയായ അംന ഖലീഫ അൽ ഖെംസിക്ക് രാജ്യത്തിന് കാണിക്കയായി നൽകാനുണ്ടായിരുന്നത് താൻ നട്ടുവളർത്തിയ ജൈവിക പച്ചക്കറികളും പഴങ്ങളും. പതിറ്റാണ്ട് മുൻപ് തന്റെ വീടിന് ചുറ്റും നട്ടുവളർത്തിയ പഴവും പച്ചക്കറികളും ആദ്യമായി യുഎഇയുടെ സ്ഥാപക പ്രസിഡന്റും രാഷ്ട്രപിതാവുമായ അന്തരിച്ച ഷെയ്ഖ്
ജിദ്ദ ∙ സൗദിയിൽ സ്വിമ്മിങ് പൂളിൽ വീണു പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം മങ്കട - മക്കരപ്പറമ്പ് ചോലക്കതൊടി
ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ മെയ് 30-നു നടക്കാനിരിക്കുന്ന "പ്രമാണി" നാടകത്തിന്റെ പോസ്റ്റർ പ്രകാശനവും സ്ക്രിപ്റ്റ് കൈമാറ്റവും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെയും ഭരണസമിതി അംഗങ്ങളുടെയും നാടകപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ നടന്നു. കേരളത്തിൽ ഇതിനകം
ദോഹ ∙ ഖത്തറിന്റെ 2023-24 കപ്പല്‍ ടൂറിസം സീസണിന് വിജയകരമായ പരിസമാപ്തി. രാജ്യത്തിന്റെ കാഴ്ചകളിലേക്ക് 73 ആഡംബര കപ്പലുകളിലായി എത്തിയത് 3,78,677 സന്ദര്‍ശകര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന 38 ശതമാനം. ഖത്തര്‍ തുറമുഖ കമ്പനിയായ മവാനി ഖത്തര്‍ ആണ് ഇത്തവണത്തെ സീസണിലേക്ക് എത്തിയ
ദുബായ്∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങളെക്കുറിച്ചും പ്രാദേശിക, രാജ്യാന്തര
റിയാദ് ∙ തപസ്സുപോലെ പല ദിവസങ്ങളായി സിവിൻ എന്ന കട്ട ആരാധകന്റെ കാത്തുനിൽപ്പ് വെറുതെയായില്ല. സിവിന് തന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് തന്റെ ഹീറോ റോണാൾഡോ. ഇന്നലെ രാവിലെ 11 മണിയോടെയാണ് ലോകസുവർണ്ണതാരമായ ക്രിസ്റ്റ്യാനോ റോണാൾഡോ അൽ നാസർ ക്ലബ്ബ് കവാടത്തിൽ പ്രതീക്ഷയോടെ സിആർ 7 പോസ്റ്ററുമൊക്കെ പിടിച്ചു നിൽക്കുന്ന
അബുദാബി ∙ തെറ്റായ ഓവർടേക്കിങ് നടത്തുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. റോഡ് ഷോൾഡറിൽ (മഞ്ഞ വരയ്ക്കപ്പുറം) ഓവർടേക്ക് ചെയ്യരുതെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രം സഹിതമാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. അടിയന്തര വാഹനങ്ങളുടെ ആവശ്യങ്ങൾക്കായാണ് റോഡ് ഷോൾഡർ നീക്കിവച്ചിരിക്കുന്നത്.
അബുദാബി/മസ്കത്ത് ∙ യുഎഇയിലും ഒമാനിലും കനത്ത നാശം വിതച്ച മഴയ്ക്കു കാരണം സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില കൂടുന്ന എൽനിനോ പ്രതിഭാസമാണെന്ന് രാജ്യാന്തര പഠനം.അറേബ്യൻ ഉപദ്വീപിൽ എൽനിനോ പ്രതിഭാസം 10–40% വരെ ശക്തമായതാണ് ഗൾഫ് രാജ്യങ്ങളിൽ മഴ കൂടാൻ കാരണമെന്നാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ഗവേഷകരുടെ
തലയോലപ്പറമ്പ് ∙ ഉംറയ്ക്കായി പോയ തലയോലപ്പറമ്പ് മണലിൽപറമ്പിൽ നസീമ (64) മക്കയിൽ അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നസീമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം മക്കയിൽ നടത്തി. ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്. മക്കൾ: സമീർ, സബീന, സക്കീർ. മരുമക്കൾ: സക്കീർ എരമല്ലൂർ, അനീസ, റസിയ മോൾ.
ദുബായ് ∙ യുഎഇയിലുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വീടും വീട്ടുപകരണങ്ങളും ഇൻഷുർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. വാഹന ഇൻഷുറൻസിനെക്കാൾ വളരെ ചെലവു കുറഞ്ഞതാണ് വീട്ടുപകരണങ്ങളുടെ ഇൻഷുറൻസ് എന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ അറിയിച്ചു. മഴക്കെടുതികളിൽ സ്വദേശികളും വിദേശികളും നേരിട്ട പ്രധാന
അബുദാബി ∙ ഗ്രൂപ്പ് ബുക്കിങ് നടത്തിയും വിമാനങ്ങൾ ചാർട്ടർ ചെയ്തും കേരളത്തിൽ ഇത്തവണ പറന്നിറങ്ങിയത് ഒരുലക്ഷത്തോളം പ്രവാസി വോട്ടുകൾ. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന വടകര, തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലേക്കാണു കൂടുതൽ പേർ എത്തിയത്. ഉയർന്ന വിമാന ടിക്കറ്റ് നിരക്കും യുഎഇയിലെ പ്രളയവും മൂലം അവസാന നിമിഷം ചിലർക്കു
കുവൈത്ത് സിറ്റി∙ ഈജിപ്തുകാർക്ക് തൊഴിൽ വീസ നൽകുന്നത് കുവൈത്ത് വീണ്ടും നിർത്തിവച്ചു.നീണ്ട ഇടവേളയ്ക്കുശേഷം അടുത്തയിടെ പുനരാരംഭിച്ച വീസ നടപടികളാണ് നിർത്തിവച്ചത്. ചട്ടങ്ങൾക്കു വിരുദ്ധമായി റിക്രൂട്മെന്റിന് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തിയതാണ് നടപടിക്കു കാരണമെന്നാണ് സൂചന.
ഷാർജ ∙ പ്രളയത്തെ തുടർന്ന് അടച്ച ഷാർജയിലെ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും 29 മുതൽ തുറന്നു പ്രവർത്തിക്കും. ശുചീകരണ പ്രവർത്തികൾ പൂർത്തിയാക്കി അണുവിമുക്തമാക്കിയ ശേഷമാണ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. പ്രളയത്തിനുശേഷം 22 മുതൽ 25 വരെ ഓൺലൈനിലായിരുന്നു
അബുദാബി ∙ പ്രചാരണച്ചൂടിന്റെ തീച്ചൂളയിൽനിന്ന് നാട് പോളിങ് ബൂത്തിലേക്കു നീങ്ങുമ്പോൾ മറുനാട്ടിലിരുന്നും സ്വന്തം സ്ഥാനാർഥികളെ വിജയത്തിലേക്കു നയിക്കാനുള്ള തിരക്കിലാണു പ്രവാസികൾ.അവസാനനിമിഷത്തിലും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് വോട്ട് അഭ്യർഥിക്കുന്നുണ്ട് പലരും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണ
ദുബായ്∙ ദുബായിയിലെ വീസ സേവനങ്ങളും വിവിധ നടപടിക്രമങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന 'നിങ്ങൾക്കായി ഞങ്ങളിവിടെയുണ്ട്' (We are here, for you) എന്ന പ്രചാരണ ക്യാംപെയ്ൻ ഇന്റർനാഷനൽ സിറ്റിയിലെ ഡ്രാഗൺ മാർട്ടിൽ ആരംഭിച്ചു. ക്യാംപെയ്നിൽ ഇന്ത്യക്കാർക്കുള്ള പ്രത്യേക വീസ സർവീസ് ഉൾപ്പെടെ വിവിധ സേവനങ്ങൾ
ദുബായ്∙ ഒരു മാസത്തെ വിജയകരമായ പരീക്ഷണത്തെ തുടർന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) 'ബസ് ഓൺ ഡിമാൻഡ്' സേവനം ബിസിനസ് ബേയിലേക്ക് കൂടി നീട്ടി. അൽ ബർഷ, അൽ നഹ്ദ, ദുബായ് സിലിക്കൺ ഒയാസിസ്, ബിസിനസ് ബേ എന്നീ പ്രദേശങ്ങളിലാണ് പുതിയതായി സേവനം ലഭ്യമാകുക. ഈ നവീകരിച്ച സംവിധാനം നഗരത്തിലെ ഗതാഗത
ജിദ്ദ∙ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റുകള്‍ ദുല്‍ഹജ് ഏഴു വരെ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഏതു വീസയിൽ സൗദിയില്‍ പ്രവേശിച്ചവർക്കും പെര്‍മിറ്റ് നേടി ഉംറ കര്‍മം നിര്‍വഹിക്കാന്‍ കഴിയും. എളുപ്പത്തിലും പ്രയാസരഹിതമായും ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് നുസുക് ആപ്പ്
ഗ്ലോബൽ വില്ലേജ് മേയ് 5 വരെ നീട്ടി. ഈ മാസം 28ന് അടയ്ക്കാനിരിക്കെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന കിഡ്സ് ഗോ ഫ്രീ ക്യാംപെയ്ൻ തുടങ്ങിയിരുന്നു.
ദുബായ് ∙ ദുബായ് മെട്രോയുടെ റെഡ് ലൈനിൽ നാല് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ലെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ്, എനർജി എന്നീ സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്താത്തത്.ഈ സ്റ്റേഷനിലെ യാത്രക്കാർക്ക് ഗതാഗതത്തിനായി ബദൽ ബസ് സർവീസുകൾ ലഭ്യമാണ്.
ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു.
ജോലി നൽകാമെന്ന് ട്രാവൽ ഏജന്റിന്റെ വാക്ക് വിശ്വസിച്ച് ചതിയിൽപ്പെട്ട് ഒമാനിൽ ദുരിത ജീവിതം നയിച്ച കോട്ടയം സ്വദേശിനി ഒടുവിൽ നാട്ടിലേക്ക് മടങ്ങി.
മധ്യപൂർവദേശത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന സംഗമം മേയ് 20 മുതൽ 22 വരെ അബുദാബിയിൽ നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആകുലതകൾ പങ്കുവെച്ച് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച 'ടോക്ക് ഷോ' ശ്രദ്ധേയമായി.
യുഎഇ ദേശീയ ട്രിക്കറ്റ് ടീം മുൻ നായകനും മലയാളിയുമായ സി.പി. റിസ്വാന്റെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായ് അബുഹൈയിലിൽ പ്രവർത്തമാരംഭിച്ചു.
ജിദ്ദ ∙ സൗദിയിൽ ഓരോരുത്തരും പ്രതിമാസം ശരാശരി 44 ജിബി ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗിക്കുന്നതായി കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കി. സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പകുതിയിലേറെ പേര് ദിവസേന ഏഴു മണിക്കൂറും അതില്‍ കൂടുതലും ഇന്റര്‍നെറ്റ്
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ബര്‍ലിനിൽ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തിയ സുനക് ഇരുരാജ്യങ്ങളും തമ്മിലുള്ള ആയുധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു.
ജിദ്ദ ∙ പെരുന്നാൾ ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് 38 പേരെ പരുക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി
റിയാദ് ∙ ഹജ് സേവനത്തിന് നാലായിരത്തോളം സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കാൻ സൗദി കെഎംസിസി ഹജ് സെൽ. റജിസ്ട്രേഷൻ കെഎംസിസി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ്
റിയാദ് ∙ 'മനുഷ്യക്കടത്ത് വിരുദ്ധ മേഖലയില്‍ സഹകരണം ശക്തമാക്കല്‍' എന്ന ശീര്‍ഷകത്തില്‍ സംവാദം സംഘടിപ്പിച്ചു. സൗദിയില്‍ 77 ശതമാനം തൊഴില്‍ കേസുകളും ലേബര്‍ കോടതികളിലെത്തുന്നതിനു മുമ്പായി രമ്യമായി പരിഹരിക്കുന്നതായി ഡപ്യൂട്ടി മാനവശേഷി, സാമൂഹിക വികസ മന്ത്രി ഡോ. അബ്ദുല്ല അൂബൂസ്നൈന്‍ പറഞ്ഞു. മനുഷ്യക്കടത്ത്
കുവൈത്ത് സിറ്റി ∙ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ വാർഷികം ആഘോഷിച്ചു. ഇടവക വികാരി പ്രജീഷ് അച്ചന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക യോഗം സിസ്റ്റർ ഷാലി ജെയിംസ് ഉദ്ഘാടനം ചെയ്തു മുഖ്യ സന്ദേശം നൽകി. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മൃദുൻ ജോർജ് അവതരിപ്പിച്ചു. തുടർന്ന് ലേഡീസ് സെക്രട്ടറി ഷിജി ഡേവിസ്,
അജ്മാൻ ∙ പതിനാലാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 27, 28 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. പരിപാടിയിൽ പതിനായിരത്തോളം ഭക്തർക്ക് അന്നദാനവും ഉണ്ടായി രിക്കും. തിരുവപ്പനയ്ക്കു മുന്നോടിയായുള്ള കലവറ നിറയ്ക്കൽ കഴിഞ്ഞ ദിവസം ചടങ്ങും നടന്നു. പരിപാടിക്കായി കണ്ണൂരിൽനിന്നും പത്തോളം തെയ്യം
മനാമ ∙ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ബികെഎസ് ജിസിസി ബാലകലോത്സവം 2024 ന്റെ ഫിനാലെ മേയ് 1ന് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥിയായിരിക്കും. എംഎൽഎ പ്രമോദ് നാരായണൻ, ജയദീപ് ഭരത്ജി എന്നിവരും സംബന്ധിക്കും. കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച്
ഗൾഫ് ജോലിയെന്ന സ്വപ്നവുമായി ബഹ്റൈനിലെത്തിയ മലയാളികൾ പലരും ഒന്നോ രണ്ടോ വർഷം ഇവിടെ ജോലി ചെയ്ത ശേഷം മികച്ച അവസരങ്ങൾ തേടി യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നു.
ഷാർജ ∙ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സ്വദേശികളും വിദേശികളുമായ വീട്ടുടമകൾക്ക് സഹായം നൽകുമെന്ന് ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ പ്രഖ്യാപിച്ചു. ഷാർജ ഡിജിറ്റൽ പ്ലാറ്റ്ഫോം (http://e.shj.ae/inquiry) വഴിയാണ് സഹായത്തിന് അപേക്ഷിക്കേണ്ടത്. പരിശോധനയ്ക്കു ശേഷം മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം
ദുബായ് ∙ഈ മാസം 16ന് സംഭവിച്ച എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പ്രഖ്യാപിച്ചു. ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം സമൂഹത്തോടുള്ള ദുബായ് പൊലീസിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രത്യേകിച്ച് അസാധാരണമായ
ഷാർജ ∙ പ്രളയത്തെ തുടർന്ന് അടച്ചിട്ട റോഡുകളെല്ലാം തുറന്നതോടെ ഷാർജയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ദുരന്ത നിവാരണ സമിതിയാണ് റോഡുകൾ തുറന്നതായി സ്ഥിരീകരിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ മലിനജലം നീക്കിയതിനെ തുടർന്ന് പത്താം ദിവസം വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. ജനജീവിതം സാധാരണ നിലയിലായതോടെ കിങ് ഫൈസൽ മസ്ജിദിനു
ദുബായ് ∙ വെള്ളത്തിൽ കുടുങ്ങിയ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ പുതിയതിന് ഉടൻ അപേക്ഷിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. കാലതാമസം വരുത്തിയാൽ പിഴയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 9 കേന്ദ്രങ്ങളിൽ നേരിട്ടും അപേക്ഷിക്കാം ഖിസൈസ്, അസ്വാഖുൽ മസ്ഹർ, മംസാർ കാർസ്
റിയാദ് ∙ ക്രിസ്റ്റ്യാനോ റോണാൾഡോയെ കാണണം, പറ്റുമെങ്കിൽ ഒരു കൈയ്യൊപ്പ് വാങ്ങണം. യുഎഇയിലെ ഷാർജയിൽ ജോലി ചെയ്യുന്നഈ കട്ട മലയാളി ആരാധകൻ പിന്നെ ഒന്നും നോക്കിയില്ല, ഇറങ്ങി ഒറ്റ നടത്തമായിരുന്നു. അടുത്തുള്ള സ്ഥലത്തേയ്ക്കൊന്നുമല്ല നടന്നത്–1200 കിലോ മീറ്ററിപ്പുറമുള്ള അയൽരാജ്യമായ റിയാദിലേയ്ക്ക്. 38 ദിവസമാണ്
ഷാർജ ∙ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും ശുദ്ധജലവും എത്തിച്ചും താമസസൗകര്യം ഒരുക്കിയും അനന്തപുരി പ്രവാസി കൂട്ടായ്മ. മഴ മൂലം വെള്ളത്തിലായ സ്ഥലങ്ങളിൽ നേരിട്ടും ഷാർജ ഇന്ത്യൻ അസോസിയേഷൻ (ഐഎഎസ്) മുഖേനയും സേവന പ്രവർത്തനങ്ങളിൽ സജീവമായി. കൂട്ടായ്മ സമാഹരിച്ച മരുന്നുകൾ കഴിഞ്ഞ ദിവസം അസോസിയേഷന്
അബുദാബി ∙ പ്രളയത്തിൽ വെള്ളം കയറി നശിച്ച വീടുകൾ നന്നാക്കാൻ സ്വദേശികൾക്ക് യുഎഇ 200 കോടി ദിർഹം അനുവദിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബി ഖസർ അൽവതനിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മഴക്കെടുതികൾ വിശദമായി
ഷാർജ ∙ പ്രളയബാധിതർക്കായി ഷാർജ സൗദി മസ്ജിദിനു സമീപമുള്ള ടെന്റിൽ നടത്തിയിരുന്ന സൗജന്യ മെഡിക്കൽ ക്യാംപ് അൽമജാസ്–3ലെ അൽസഫിയ പാർക്കിനു സമീപമുള്ള അറബ് കൾചറൽ ക്ലബ്ബിലേക്കു മാറ്റി. ആസ്റ്റർ ആശുപത്രിയുടെ സഹകരണത്തോടെ ഷാർജ സർക്കാരാണ് സൗജന്യ വൈദ്യപരിശോധന നടത്തുന്നത്. പ്രളയത്തെ തുടർന്ന് ഒരാഴ്ചയിലേറെ വെള്ളം
ദുബായ് ∙ മഴക്കെടുതികളിൽനിന്ന് കരകയറി സേവനം പൂർണമായി പുനഃസ്ഥാപിച്ച ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, എമിറേറ്റ്സ് എയർലൈൻസ് ഡയറക്ടർ ജനറൽ സാമി
ഷാർജ/കൽബ ∙ മലവെള്ളപ്പാച്ചിലിൽ വാഹനത്തിൽ കുടുങ്ങിയ സ്വദേശിയെ സാഹസികമായി രക്ഷപ്പെടുത്തിയതിന്റെ നിർവൃതിയിലാണ് കൽബയിലെ 5 മലയാളി യുവാക്കൾ. വളാഞ്ചേരി മൂർക്കനാട് സ്വദേശിയും ഗാരിജ് ഉടമയുമായ മുഹമ്മദ് നിസാർ (കുഞ്ഞാപ്പു), പാലക്കാട് പട്ടാമ്പി സ്വദേശി ഫാറൂഖ് (പ്ലമർ), മലപ്പുറം തിരൂർ പുത്തനത്താണി കുറുങ്കാട്
ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ദുബായിൽ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ സംഘടിപ്പിച്ചു.
യുഎഇയിൽ മഴക്കെടുതിയിൽ നാശം നേരിട്ടവരുടെ കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയുടെ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകണമെന്ന് സെൻട്രൽബാങ്ക് രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകി. ഇതിന് പ്രത്യേക ഫീസോ, അധിക പലിശയോ, തുകയിൽ വർധനയോ വരുത്താൻ പാടില്ലെന്നും നിർദേശമുണ്ട്. വിമാന യാത്ര മുടങ്ങി ദുബായിൽ കുടുങ്ങി
ദുബായിൽ വീടുകളിൽ നിന്നും ഉപയോഗശൂന്യമായ വലിയ വസ്തുക്കൾ സൗജന്യമായി നീക്കം ചെയ്യുന്ന സേവനം വ്യാപകമാക്കി ദുബായ് മുനിസിപാലിറ്റി.
അജ്മാന് ∙ മേയ് 12 ന് അജ്മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബിൽ നടത്താനിരുന്ന കെഎംഎസി കളിയാട്ട മഹോത്സവം മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. പുതിയ തീയതി വൈകാതെ അറിയിക്കും. ഉത്തര കേരളത്തിലെ കാവുകൾ, മുണ്ട്യകൾ, ക്ഷേത്രങ്ങൾ, തറവാട് സ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നടത്തിവരുന്ന അനുഷ്ഠാനകലാരൂപങ്ങളായ തെയ്യങ്ങളെ
ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത് അനുസരിച്ച്, ഇന്ന് (ബുധൻ, ശവ്വാല്‍ 15) മുതൽ ആഭ്യന്തര ഹജ് തീർഥാടകർക്ക് പെർമിറ്റുകൾ അനുവദിക്കും.
കഴിഞ്ഞ ആഴ്ചയിലെ അപ്രതീക്ഷിത മഴയെ തുടർന്ന് ദുബായ് മെട്രോ സർവീസുകളിൽ വ്യാപകമായ തടസ്സങ്ങൾ നേരിട്ടിരുന്നു.
ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ യുഎഇ റീജൻ ഈ മാസം 27 ന് "യൂത്ത് പവർ കോൺഫറൻസ് 2024" ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കും.
ദുബായ് ∙ സ്വകാര്യ മേഖലയിലെ തൊഴിൽ ചെയ്യുന്നതിന് കൃത്യമായ നിയമങ്ങളുളള രാജ്യമാണ് യുഎഇ. 2021 ലെ 33 ആം നമ്പർ ഫെഡറല്‍ നിയമത്തിലെ ആർട്ടിക്കള്‍ 6 അനുസരിച്ച് വിവിധ മേഖലയില്‍ വർക്ക് പെർമിറ്റ് അനുവദിക്കുന്നുണ്ട് മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം. അനുമതിയില്ലാതെ ജോലി ചെയ്യുന്നത് യുഎഇയില്‍
മസ്കത്തിൽ ഒമാനിലെ ഏറ്റവും വലിയ കൊടിമരം "അൽ ഖുവൈർ സ്ക്വയർ" എന്ന പേരിൽ ഒരുങ്ങുന്നു.
ഫുജൈറ/കൽബ ∙ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കൽബയിലെ പ്രവാസികൾക്ക് സഹായ ഹസ്തവുമായി ഇൻകാസ് ഫുജൈറ. ഭക്ഷണം, ശുദ്ധജലം, അവശ്യ സാധനങ്ങൾ എന്നിവയ്ക്കു പുറമെ താൽക്കാലിക താമസ സൗകര്യവും ഒരുക്കിവരുന്നു. ഉച്ചയ്ക്കും രാത്രിയിലുമായാണ് ഭക്ഷണവിതരണം. പ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവർക്ക് വസ്ത്രങ്ങൾ, കിടക്ക, വിരിപ്പ്
ഒഡെപെക് മുഖേന യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം. 100 ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ∙ യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, ആർമി/ പൊലീസ്/ സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയം, ഉയരം 5 ‘7’. ∙ പ്രായം: 25–40 ∙ശമ്പളം: 2262 ദിർഹം. സിവിയും പാസ്പോർട് കോപ്പിയും ഏപ്രിൽ 25 വരെ jobs@odepc.in എന്ന ഇമെയിലിൽ
ഷാർജ ∙ പ്രളയ മേഖലയിലെ ജീവകാരുണ്യ, സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റ്. ഷാർജയിലെ സൗദി മസ്ജിദ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. റെയ്ൻ സപ്പോർട്ട് ഗ്രൂപ്പ്, ഐസിഎഫ്, കെഎംസിസി, അക്കാഫ്, ഇൻകാസ് തുടങ്ങിയ സന്നദ്ധസംഘടനകളും വ്യക്തിഗത വൊളന്റിയർമാരും ഇവിടെ എത്തി റജിസ്റ്റർ ചെയ്യണം.
വരും ദിവസങ്ങളിൽ മക്ക മേഖലയിലും മദീനയിലും,ജിദ്ദയിലും ഉയർന്ന തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഷാർജ/ദുബായ് ∙ കാരുണ്യപ്രവർത്തനത്തിന് ഒരു കൈ ധാരാളമാണെന്ന് തെളിയിച്ച മലയാളിയുണ്ട് ഷാർജയിൽ. അപകടത്തിൽ ഒരു കൈ അറ്റുപോയ എറണാകുളം സ്വദേശി മുഹമ്മദ് ജാവേദ്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ ഷാർജ മുങ്ങിയപ്പോൾ ഒറ്റക്കൈ കൊണ്ട് വള്ളം തുഴഞ്ഞാണ് ജാവേദ് ദുരിതബാധിതർക്ക് രക്ഷാകരം നീട്ടിയത്. ദുബായിൽനിന്ന്
ഷാർജ/ദുബായ് ∙ പ്രളയജലം കെട്ടിക്കിടന്ന് മലിനമായതോടെ ഷാർജയിലും ദുബായുടെ അതിർത്തി പ്രദേശങ്ങളിലും ജലജന്യ രോഗങ്ങൾ കൂടുന്നു. പനി, ജലദോഷം, ചുമ, ഛർദി, വയറിളക്കം, ചർമ/ശ്വാസകോശ രോഗങ്ങൾ എന്നിവയുമായി സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും എത്തുന്നവരിൽ 50% വർധനയുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥലപരിമിതി മൂലം
ഷാർജ ∙ മലിനജലം നീക്കുന്ന പ്രവൃത്തി ഷാർജയിൽ ഊർജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടിൽ പൊറുതിമുട്ടിയിരുന്ന അൽമജാസ്, അൽഖാസിമിയ, കിങ് അബ്ദുൽ അസീസ് സ്ട്രീറ്റ്, കിങ് ഫൈസൽ സ്ട്രീറ്റ്, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.ഓരോ പ്രദേശത്തും പതിനഞ്ചോളം വാട്ടർ ടാങ്കറുകളാണ് വെള്ളം
ഷാർജ ∙ പ്രളയ മേഖലകളിൽ സഹായം എത്തിക്കുന്ന വൊളന്റിയർമാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് പിപിഇ കിറ്റ് വിതരണം ചെയ്തു. മേഖലയിൽ വയറിളക്കം, ഛർദി, പനി തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. പിപിഇ കിറ്റ് ധരിച്ചാണ് പ്രവർത്തകർ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നത്. മർക്കസ് ജബൽ അലി, ഹോട്പാക്
അബുദാബി∙ അബുദാബി രാജ്യാന്തര പുസ്തകമേള (എഡിഐബിഎഫ്) 33-ാമത് എഡിഷനോട് അനുബന്ധിച്ച് വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഈ മാസം 29ന് 'ലോക കഥകൾ അനാവരണം ചെയ്യുന്നയിടം' എന്ന പ്രമേയത്തിൽ അബുദാബി ടൂറിസം ആൻഡ് കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ (DCT) സഹകരണത്തോടെ അബുദാബി അറബിക് ലാംഗ്വേജ് സെന്റർ (എഎൽസി)
യുഎഇയിൽ അടുത്തിടെയുണ്ടായ ശക്തമായ മഴക്കെടുതിയെത്തുടർന്നുള്ള സർക്കാർ രക്ഷാപ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ യൂണിയൻ കോപ് ഫുർജാൻ ദുബായ് പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.
ദുബായ് ഗ്ലോബൽ വില്ലേജിന്റെ നിലവിലെ സീസൺ അവസാനിക്കാൻ ഇനി അഞ്ച് ദിവസം മാത്രമേയുള്ളൂ. ഈ ആഗോള ഗ്രാമം സന്ദർശിക്കാൻ കൂടുതൽ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കിഡ്സ് ഗോ ഫ്രീ ക്യാംപെയ്നിലൂടെ സൗജന്യ പ്രവേശനം നൽകുന്നു.
ദുബായ് ∙ മലയാളികൾ കോടികൾ മുടക്കി വീടുകൾ നിർമിക്കുമെങ്കിലും അതിലൊരു ചിത്രമോ പെയിൻ്റിങ്ങോ വാങ്ങി വയ്ക്കാൻ ആർക്കും താത്പര്യമില്ലെന്ന് പ്രശസ്ത ചിത്രകാരനും കേരള ലളിത കലാ അക്കാദമി മുൻ ഭരണസമിതി അംഗവുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ. ലോകപ്രശസ്ത ചിത്രങ്ങളുടെ പ്രിൻ്റുകൾ കംപ്യൂട്ടറിലിട്ട് വികലമാക്കിയാണ് ആളുകൾ
‘‘നിങ്ങളുടെ പരിസ്ഥിതിയെ അറിയാമോ?" എന്ന പേരിൽ ഫോട്ടോ മൽസരവുമായി സൗദി. മികച്ച പരിസ്ഥിതി ചിത്രങ്ങളും വിഡിയോകളും സമർപ്പിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ സമ്മാനം നേടാനുള്ള അവസരമാണ് ഈ മത്സരം വാഗ്ദാനം ചെയ്യുന്നത്.
അബുദാബി ∙ തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് മതിയായ സുരക്ഷ ഒരുക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സുരക്ഷാ വീഴ്ചകൾ കൂടിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തൊഴിലാളികൾക്ക് ആരോഗ്യ, തൊഴിൽ സുരക്ഷ ഒരുക്കാത്തതുമായി ബന്ധപ്പെട്ട് 2023ൽ 75,134 നിയമലംഘനങ്ങൾ
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി മക്കയിലെ മസ്ജിദുൽ ഹറം മാറിയിരിക്കുന്നുവെന്ന് ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയ പ്രഖ്യാപിച്ചു.
മസ്കത്ത്∙ പുതിയ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് (ഏപ്രില്‍ 23) മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് വീശാനും തീരദേശങ്ങളില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്. മസ്കത്ത്, ബുറൈമി, ദാഖിലിയ,
ജിദ്ദ ∙ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പലായി ഡോ. മുഹമ്മദ് ഇമ്രാന് ചുമതലയേറ്റു. ചെയര്മാന് ഡോ. ഹേമലത മലാഹിംഗത്തിന്റെ നേതൃത്വത്തില്‍ ഐ.ഐ.എസ്.ജെ കുടുംബാംഗങ്ങള്‍ പുതിയ പ്രിന്‍സിപ്പലിനെ വരവേറ്റു. എം.സി അംഗങ്ങളായ ഡോ. ഫര്ഹീന് അമീന താഹ, ഡോ. പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്, ഡോ.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) യുടെ പുതിയ പള്ളി ഞായറാഴ്ച അബു മുറൈഖയിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ച 4.37 ഏക്കർ സ്ഥലത്താണ് പള്ളി നിർമിച്ചിരിക്കുന്നത്.
നാല് വർഷത്തോളം ജിദ്ദയിൽ കുടുങ്ങിയ ഉത്തർപ്രദേശ് ഒടുവിൽ നാട്ടിലേക്ക് മടങ്ങി.
എടവണ്ണപ്പാറ∙ കനത്ത ചൂടിനൊരു ശമനമായത്തിയ മഴ യു എ ഇ യിലുണ്ടാക്കിയത് വൻ നാശനഷ്ടങ്ങൾ ഈ കൊടുതികൾക്കിടയിൽ ആശ്വാസവുമായി മലബാറിലെ നിരവധി മലയാളി സംഘടനകൾ എത്തി രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുത്തതിൽ ഏറെ ആശ്വാസത്തിലാണ് പലയിടങ്ങളിലും കുടുങ്ങി കിടന്ന മലയാളികളടക്കമുള്ള കുടുംബങ്ങൾ. ഫാറൂഖ് കോളേജ് അലൂംനി അസോസിയേഷൻ്റെ
അബുദാബി ∙ ഇന്ന് (ഏപ്രിൽ 23) യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ ചില സമയങ്ങളിൽ പൂർണമായും മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാത്രിയോടെ ഈർപ്പമുള്ളതായി മാറിയേക്കാം. നാളെ (ബുധൻ) രാവിലെയും ചില
ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ലോകമെമ്പാടുമുള്ള പ്രവാസികൾക്കിടയിലും പ്രതിധ്വനിക്കുകയാണ്. പ്രത്യേകിച്ച്, ബഹ്റൈനിലെ മലയാളി സമൂഹം ഈ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നു.
മനാമയിലെ സിത്രയിലെ പ്ലാന്റിൽ മഴയെ തുടർന്ന് ഉണ്ടായ സാങ്കേതിക പ്രശ്നം കാരണം അനുഭവപ്പെട്ട വാതകചോർച്ച നിയന്ത്രണ വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.
ആളൂർ (തൃശൂർ) ∙ കുഴിക്കാട്ടുശേരിയിൽ നിന്ന് ഒന്നര മാസം മുൻപ് റിയാദിൽ ജോലിക്കെത്തിയ യുവ എൻജിനീയർ കുഴഞ്ഞുവീണ് മരിച്ചു. ആളൂർ കുഴിക്കാട്ടുശേരി മറ്റപ്പറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ സർജിൽ കൃഷ്ണയാണ് (30) മരിച്ചത്. കഴിഞ്ഞ 12ന് രാത്രി ശുചിമുറിയിൽ അവശനിലയിൽ കണ്ടെത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും
പെങ്ങാമുക്ക് (തൃശൂർ) ∙ ഷാർജയിലെ വാഹനാപകടത്തിൽ ചീരൻ വീട്ടിൽ വിൽസൺ (59 )മരിച്ചു. സംസ്കാരം ഇന്ന് 10ന് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. അജ്മാനിലെ അൽ–അഹ്സാർ വാട്ടർ അതോറിറ്റി എന്ന കമ്പനിയിലെ ട്രക്ക് ഡ്രൈവറായ വിൽസൺ ശനിയാഴ്ച ഉച്ചയോടെ ശുദ്ധജല വിതരണത്തിനു പോകുമ്പോൾ വാഹനം തലകീഴായി മറിയുകയായിരുന്നെന്നു
മസ്കത്ത് ∙ ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ഡോ. ബി. ആർ. അംബേദ്കറുടെ 133ാം ജൻമദിനാചരണം മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്നു. എംബസി അങ്കണത്തിൽ നടന്ന പരിപാടിയിൽ അംബാസഡർ അമിത് നാരംഗ് അംബേദ്കറുടെ കാഴ്ചപാടുകളും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയും കുറിച്ച് സംസസാരിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ,
റെക്കോർഡ് മഴയുടെ പ്രതിസന്ധികൾക്കിടയിലും ദുബായിലെ കര, വ്യോമ, നാവിക അതിർത്തികളിലെ ഉദ്യോഗസ്ഥർ മികച്ച സേവനമാണ് കാഴ്ചവച്ചത്.
മസ്കത്ത് ∙ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് നിസ്വയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടത്. നിസ്വയിലെ സ്വകാര്യ ആശുപത്രിയിൽ ബയോ മെഡിക്കൽ കോൺട്രാക്ട് കമ്പനി സൂപ്പർവൈസർ ആയി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു. ഏറെ കാലമായി ഒമാനിലുണ്ട്.
ദുബായ് ∙ ദുബായിലെ പ്രധാന റസിഡൻഷ്യൽ ഏരിയകളിലൊന്നായ മുഹൈസിന 4ലെ (ലുലു വില്ലേജ് പരിസരം) മലയാളികളുടെ കൂട്ടായ്മയായ ലുലു വില്ലേജ് കമ്യൂണിറ്റി (എൽവിഎംസിസി) യുടെ ലോഗോ പ്രകാശനം ചെയ്തു. രക്ഷാധികാരികളായ ഷിജി മാത്യു, സലീം എന്നിവര്‍ ചേർന്നായിരുന്നു പ്രകാശനം. പ്രസിഡന്റ് ഡോ. രകേഷ് അധ്യക്ഷത വഹിച്ചു.
ഷാർജ∙ ഇന്ന് (ചൊവ്വ) മുതൽ വ്യാഴം വരെ (ഏപ്രിൽ 23 മുതൽ 25 വരെ) വേണമെങ്കിൽ ഒാൺലൈൻ(വിദൂരപഠനം) ക്ലാസുകൾ സ്വീകരിക്കാൻ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി സ്വകാര്യ സ്കൂളുകൾക്ക് അനുവാദം നൽകി. യുഎഇ സാക്ഷ്യം വഹിച്ച റെക്കോർഡ് മഴയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയതിനെ തുടർന്നാണിത്. ചൊവ്വ മുതൽ
മക്കയിലെ മസ്ജിദുൽ ഹറമിൽ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ. കെ. മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്.
ദുബായ് ∙ ആടുജീവിതം സിനിമയുടെ വിജയാഘോഷം ദുബായിൽ നടന്നു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സംവിധായകൻ ബ്ലെസ്സി, ഗായകൻ ജിതിൻ രാജ്, നടൻ കെ.ആർ ഗോകുൽ, നിർമാതാവ് തോമസ് തിരുവല്ല, ഇസിഎച് ഡിജിറ്റൽ സിഇഓ ഇഖ്ബാൽ മാർക്കോണി എന്നിവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചായിരുന്നു
ദുബായ് ∙ മാപ്പിളപ്പാട്ട് ഗായിക കെ.എസ്. രഹ്നയ്ക്ക് യുഎഇ ഗോൾഡൻ വീസ. മൂന്ന് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 10 വർഷത്തെ വീസ നൽകി ആദരിച്ചത്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് രഹ്ന വീസ ഏറ്റുവാങ്ങി.
ഷാർജ ∙ പ്രളയത്തിൽ ഒറ്റപ്പെട്ടവർക്ക് സഹായ ഹസ്തവുമായി അക്കാഫ് പ്രവർത്തകർ. മഴക്കെടുതികൾ തുടരുന്ന ഷാർജയിലെ അൽ മജാസ്, അബുഷഗാറ, അൽഖാസിമിയ, നാഷനൽ പെയിന്റ് എന്നീ ഭാഗങ്ങളിൽ ഭക്ഷണം, ശുദ്ധജലം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയാണ് എത്തിച്ചുവരുന്നത്. അക്കാഫ് അംഗങ്ങൾ വീടുകളിൽനിന്ന് പാകം ചെയ്ത ഭക്ഷണമാണ്
ദുബായ് ∙ കഴിഞ്ഞദിവസം പെയ്ത റെക്കോർഡ് മഴയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതുവഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുൻപ് മടങ്ങാനാകാത്ത സന്ദർശക, താമസ വീസക്കാരിൽ നിന്ന് ഓവർസ്റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപോർട്ട്. ഇൗ മാസം 16 മുതൽ 18 വരെ റദ്ദാക്കിയ ദുബായിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാർക്ക് ഓവർസ്റ്റേ പിഴ
ഷാർജ ∙ വെള്ളക്കെട്ട് തുടരുന്ന മേഖലയിൽ അൽമജാസ്, അൽഖാസിമി, കിങ് ഫൈസൽ സ്ട്രീറ്റ്, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് മേഖലകളിൽനിന്ന് താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നു. മലിനമായ വെള്ളത്തിന്റെ രൂക്ഷ ഗന്ധവും രോഗം വരുമെന്ന ഭീതിയുമാണ് ജനങ്ങളെ മാറ്റാൻ പ്രേരിപ്പിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും
ദുബായ്/ ഷാർജ ∙ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ താറുമാറായ വിമാന ഗതാഗതം എട്ടാം ദിവസം പൂർണ തോതിൽ പുനഃസ്ഥാപിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്ന് ഇന്നലെ പതിവുപോലെ വിമാനങ്ങൾ സർവീസ് നടത്തി. ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. ബസുകളും
ഷാർജ/ദുബായ്/അജ്മാൻ ∙ മരണക്കയത്തിൽ നിന്ന് മലയാളി യുവാക്കൾ ജീവിതത്തിന്റെ കരപിടിച്ചത് 30 മണിക്കൂറെടുത്ത്. ദൈവം തന്ന രണ്ടാം ജന്മത്തെക്കുറിച്ച് ഒരാഴ്ചക്കിപ്പുറം ഓർത്തെടുക്കുമ്പോഴും നടുക്കം മാറിയിട്ടില്ല തൃശൂർ ചേലക്കര പുലക്കോട് സ്വദേശി സായ്നാഥ് ചന്ദ്രനും ബന്ധു രാജ്കുമാറിനും. രക്ഷപ്പെടുമെന്ന്
Results 1-100 of 10003