Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈൻ ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിവസ് ആചരിച്ചു

INDIAN-SCHOOL ബഹ്റൈൻ ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച വിശ്വ ഹിന്ദി ദിവസിന്റെ ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി അശോക് കുമാർ സിൻഹ നിർവഹിക്കുന്നു. സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനി സ്വാമി, എംബസി സെക്കന്റ് സെക്രട്ടറി ആനന്ദ് പ്രകാശ്, സ്കൂൾ ഭരണസമിതി അംഗം ജയ്ഫർ മൈദാനി എന്നിവർ സമീപം

മനാമ ∙ ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വിശ്വ ഹിന്ദി ദിവസിന്റെ ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി അശോക് കുമാർ സിൻഹ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എംബസി സെക്കന്റ് സെക്രട്ടറി ആനന്ദ് പ്രകാശ്, സ്കൂൾ പ്രിൻസിപ്പൽ വി.ആർ. പളനി സ്വാമി, വൈസ് പ്രിൻസിപ്പൽമാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ചു നടന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.