Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയിൽ അഗ്നിബാധയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 6 മരണം

five-dead അഗ്നിബാധയിൽ മരിച്ചവർ.

അൽഐൻ∙  താമസ സ്ഥലത്തുണ്ടായ അഗ്നിബാധയിൽ ഒരു കുടുംബത്തിലെ 5 പേരടക്കം 6 പാക്കിസ്ഥാനികൾക്ക് ദാരുണാന്ത്യം. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പാക്കിസ്ഥാൻ ഖൈബർ പക്തൂൺവാല പ്രവിശ്യ സ്വദേശികളായ മുഹമ്മദ് ഫാറൂഖ്(58), മക്കളായ ഉമർ ഫാറൂഖ്(23), ഖുറം ഫാറൂഖ്(27), ബന്ധു അലി ഹൈദർ(37), അയൽക്കാരായ ഇൗദ് നവാസ്(28), ഖിയാൽ അഫ് സൽ(48) എന്നിവരാണ് മരിച്ചത്. മുഹമ്മദ് റഹീം എന്നയാളാണ് രക്ഷപ്പെട്ടത്.

വില്ലയുടെ വരാന്തയോട് ചേർന്ന് മരം കൊണ്ട് നിർമിച്ച മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അഗ്നിബാധ. കനത്ത പുക ശ്വസിച്ച് ഉറക്കമെണീറ്റ മുഹമ്മദ് റഹീം എല്ലാവരെയും വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഇദ്ദേഹം കുളിമുറിയുടെ മരം കൊണ്ട് നിർമിച്ച വാതിൽ തകർത്ത് രക്ഷപ്പെടുകയായിരുന്നു. മുറിയിൽ ജനാലയില്ലാത്തതിനാൽ പുക പുറത്തുപോകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 

മാത്രമല്ല, മുറിക്ക് ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവൻരക്ഷിക്കാനുള്ള നിലവിളി കേട്ടും കോമ്പൗണ്ടിനകത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീ പിടിച്ചപ്പോഴുണ്ടായ അപായ മണിനാദം കേട്ടും അയൽപക്കത്ത് താമസിക്കുന്നവർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.

Mohammad-Rahim രക്ഷപ്പെട്ട മുഹമ്മദ് റഹീം.

മരിച്ച മുഹമ്മദ് ഫാറൂഖ് 20 വർഷം മുൻപ് ഉപജീവനം തേടി യുഎഇയിലെത്തിയയാളാണ്. ട്രക്ക് ഡ്രൈവറായി പ്രവാസ ജീവിതം ആരംഭിച്ച ഇദ്ദേഹം കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഭാര്യയെയും 5 മക്കളെയും നാട്ടിലേയ്ക്ക് അയച്ചു. ഇതിൽ മക്കളായ ഉമർ ഫാറൂഖ്, ഖുറം ഫാറൂഖ് എന്നിവർ ജോലി തേടി പിന്നീട് തിരിച്ചുവന്നു. ഡ്രൈവറായ ഉമർ ഫാറൂഖ് കഴിഞ്ഞ വർഷമാണ് വിവാഹിതനായത്. 6 ജീവനുകൾ നഷ്ടമായ ദുരന്തം യുഎഇയിലെ പാക്കിസ്ഥാനി സമൂഹത്തിലുണ്ടാക്കിയ നടുക്കം ഇതുവരെ മാറിയിട്ടില്ല. ഇന്ത്യക്കാരടക്കം ഒട്ടേറെ പേർ സംഭവ സ്ഥലം സന്ദർശിച്ചു അനുശോചനം അറിയിച്ചു. ദുരന്തത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.