Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണ്യങ്ങളുടെ പൊൻകണിയായി വിഷു

vishu കരാമ ലുലു ഹൈപ്പർ മാർക്കറ്റിൽ വിഷുവിനായി പ്രത്യേകം ഒരുക്കിയ സ്റ്റോൾ.

ദുബായ്∙ ഓർമകൾ ദീപ്തമാക്കി കാഴ്ചകളുടെ പൊൻകണിയുമായി വിഷു. പ്രിയനാടിനെ മലയാളക്കരയാക്കി ആചാരാനുഷ്ഠാനങ്ങളോടെയാണ് വിഷു ആഘോഷം. ഇന്നു പ്രവൃത്തിദിവസമാണെങ്കിലും ആഘോഷപ്പൊലിമയ്ക്കു കുറവില്ല. വിഷുപ്രമാണിച്ച് ബർദുബായ് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും അന്നദാനവും ഉണ്ടാകും. ബാച് ലേഴ്സ് ഫ്ലാറ്റുകളിലടക്കം വിഷുക്കണിയൊരുക്കുന്നുണ്ട്.

ലാപ്ടോപ്പിലെ സ്ക്രീൻ സേവറിലാണെങ്കിലും  വിഷുക്കണി കാണണമെന്ന കാര്യത്തിൽ കണിശക്കാരാണ് മലയാളികൾ. ജോലിക്കു പോകേണ്ടതിനാൽ വൈകിട്ടാണ് സദ്യവട്ടങ്ങൾ. മറ്റു ചിലർ വെള്ളിയാഴ്ച തന്നെ ആഘോഷം തുടങ്ങി. ഹോട്ടലുകൾ വിഭവ സമൃദ്ധമായ വിഷുസദ്യയൊരുക്കുന്നുണ്ട്. 25 ദിർഹത്തിനു മുതൽ സദ്യലഭ്യമാണ്. ഇന്നലെ വൈകിട്ടു പലരും ഓഫിസുകളിൽ നിന്നു നേരത്തെയിറങ്ങി. കടകളിലും സൂപ്പർമാർക്കറ്റുകളിലും ഇന്നലെ റെക്കോർഡ് വിൽപനയായിരുന്നു. പലകടകളും വിഷുക്കിറ്റുകൾ ഒരുക്കിയിരുന്നു. കൊന്നപ്പൂ, കണിവെള്ളരി, വിളക്ക്, മാമ്പഴം, തുടങ്ങിയവയാണ് കിറ്റുകളിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.