Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പെഷൽ ഒളിംപിക്സ് അംബാസഡർ 'ഡിന പറയുന്നു തന്നെക്കുറിച്ച്'

dina സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസിന്റെ അംബാസഡർ ഡിന ഗാബെൽ തന്റെ പുസ്തകവുമായി.

അബുദാബി∙  നാലു പതിറ്റാണ്ടായി, നിശ്ചയദാർഢ്യമുള്ളവരുടെ (പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ) ശബ്ദവും ശക്തിയുമാണ് ഡിന ഗാബെൽ. നിശ്ചയദാർഢ്യത്തോടെ പിറന് കായികമേലയിലൂടെ ജീവിതം മാറ്റിമറിച്ചതിന്റെ നേർസാക്ഷ്യംകൂടിയാണ് സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസിന്റെ  അംബാസഡർ ആയ ഈ നാൽപത്തിയൊൻപതുകാരി. നിശ്ചയദാർഢ്യമുള്ളവരായി പിറന്നുവീഴുന്നവർ നേരിടേണ്ടിവരുന്ന അനുഭവങ്ങളെ വളച്ചുകെട്ടില്ലാതെ വിവരിക്കുന്ന എന്ന പുസ്തകം "ഡിന പറയുന്നു തന്നെക്കുറിച്ച്..." അനുഭവങ്ങളുടെ നേർചിത്രമാണ്.

അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടന്ന സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസ് വേദിയിലേക്കു മേന റീജനൽ പ്രസിഡന്റ്  അയ്മൻ അബ്ദുൽ വഹാബ് ഡിനയെ വിളിച്ചുവരുത്തി അഭിനന്ദിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന അമ്മ ഫാത്ത്മ സഫറിന്റെ കണ്ണും മനവും നിറഞ്ഞു. 1970ൽ കയ്റൊയിലെ സാധാരണ കുടുംബത്തിലായിരുന്നു ഡിനയുടെ പിറവി.  ഡൗൺസിൻഡ്രോം ആണെന്ന് തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. അക്കാലത്ത് ഇത്തരം കുട്ടികൾക്ക് മതിയായ ചികിത്സയോ  വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളോ  ഇല്ലായിരുന്നുവെന്ന് ഫാത്തിമ പറഞ്ഞു.17ാം വയസ്സിന് അപ്പുറം ജീവിക്കില്ലെന്ന വാക്കുകൾ വരെ കേട്ടിട്ടും പതറിയില്ല. മകൾക്ക് ധൈര്യവും ആവേശവും സ്നേഹവും ആവോളം പകർന്നുനൽകി. സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസുമായി ബന്ധപ്പെട്ടതോടെയാണ് ഡിനയുടെ ജീവിതത്തിന് വഴിത്തിരിവായത്.

ഷോട്ട്പുട്ടിൽ ലഭിച്ച ആദ്യ അവസരത്തിൽ തന്നെ തന്റെ കായിക മികവുകൾ പുറത്തെടുത്ത ഡിനയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സ്നേഹവും സാന്ത്വനവും പരിഗണനയും പ്രചോദനവുമാണ് ഓരോ വ്യക്തിയിലും മാറ്റങ്ങളുണ്ടാക്കുന്നതെന്ന് ഡിന വിശ്വസിക്കുന്നു. സ്പെഷൽ ഒളിംപിക്സ് ആഗോള അംബാസഡറാക്കിയത് ആത്മവിശ്വാസവും ഉത്തരവാദിത്തം കൂട്ടി. മുൻ അമേരിക്കൻ പ്രസിഡന്റ്  ജോൺ എഫ്. കെന്നഡിയുടെ സഹോദരിയും സ്പെഷൽ ഒളിംപിക്സ് സ്ഥാപകുമായ യൂനസ് കെനഡി ഷ്രൈവർ 1995ൽ വൈറ്റ് ഹൗസിലേക്ക് വിളിപ്പിച്ചതാണ് ജീവിതത്തിലെ അപൂർവ നിമിഷമെന്നും അവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.