Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴകും ആവേശവും ഓളമിട്ടു; സ്പെഷൽ ഒളിംപിക്സിന് ഗംഭീര തുടക്കം- വിഡിയോ

Special-Olympics-World-Games1 അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ച സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിമിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

അബുദാബി ∙ അഴകും ആവേശവും ഓളമിട്ട അപൂർവ അരങ്ങിൽ നിശ്ചയദാർഢ്യത്തിന്‍റെ മഹാമേളയ്ക്ക് അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ തുടക്കമായി. മധ്യപൂർവദേശത്ത് ആദ്യമായി അരങ്ങേറിയ സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിമിന്‍റെ ആദ്യ ദിനത്തിലായിരുന്നു പരിമിതികളെ നിഷ്പ്രഭമാക്കിയ പ്രകടനം. പ്രതിഭകളുടെ സർഗശേഷിയും ആഘോഷ സന്ധ്യയെ അവിസ്മരണീയമാക്കി. 

നിശ്ചയദാർഢ്യക്കാർ അവതരാകരായെത്തിയ ഉദ്ഘാടന മേളയിലെ വാക്കുകൾ ലോകത്തെ ചിന്തിപ്പിക്കുന്നതും പ്രചോദനം നൽകുന്നതുമായിരുന്നു. പ്രതീക്ഷയും ഐക്യവുമുണ്ടെങ്കിൽ നിനക്ക് ജയിക്കാം, നിനക്ക് എല്ലാം ചെയ്യാൻ കഴിയും, ആത്മവിശ്വാസത്തോടെയിരിക്കൂ. മറ്റുള്ളവരെ പോലെ എല്ലാം ചെയ്യാൻ നമുക്ക് കഴിയമെന്ന് അഭിമാനത്തോടെ നമുക്ക് ഒന്നിച്ച് പറയാം. വൈകല്യത്തെ അതിജീവിച്ച് നാളെയുടെ മനുഷ്യത്തിലേക്ക് നമുക്ക് ഒന്നിച്ച് തുടങ്ങാം. 

Special-Olympics-World-Games അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ച സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിമിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

വിവിധ രാജ്യക്കാരായ ജനങ്ങൾ ഒന്നിച്ചെത്തിയ ഈ ഉത്സവം നമുക്ക് അവിസ്മരണീയമാക്കാമെന്ന് അവതാരകയായെത്തിയ അവതരാക മർയമും സഹപ്രവർത്തകരും പറഞ്ഞു തീരുമ്പോഴേക്കും തിങ്ങിനിറഞ്ഞ സ്റ്റേഡിയം കരഘോഷത്തോടെ ആദരവർപ്പിച്ചു. തുടർന്ന് വിവിധ രാജ്യക്കാരുടെ മാർച്ച് പാസ്റ്റ്. ഗ്രീസിൽനിന്നായിരുന്നു തുടക്കം. കോംഗൊ, ഫെറോ ആലൻഡ്, ഐസ്്ലാൻഡ് തുടങ്ങി 195 രാജ്യങ്ങൾ അണിനിരന്നു. 

Special-Olympics-World-Games2 അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ച സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിമിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

ഇന്ത്യയ്ക്ക് നിലക്കാത്ത കയ്യടി

ഇന്ത്യ, പലസ്തീൻ, സൗദി അറേബ്യ തുടങ്ങി ചില  രാജ്യങ്ങളുടെ പരേഡിന് നിലയ്ക്കാത്ത അലയൊലിയായിരുന്നു. ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ്ങ് സൂരി, നാഷനൽ സ്പോർട്സ് ഡറക്ടർ വ്യാസ്, കേരള ടീം മാനേജർ സിസ്റ്റർ റാണി ജോ, പരിശീലകരായ ഷിജു സി എസ്, ജാനമ്മ തുടങ്ങിയവരും മുൻനിരയിലുണ്ടായിരുന്നു. 284 കായിക താരങ്ങളടക്കം ഇന്ത്യയിൽനിന്നെത്തി 374 പേരും പരേഡിൽ പങ്കെടുത്തു.

നയിച്ചവരിൽ വനിതകളും നിശ്ചയദാർഢ്യക്കാരും

special-olympics സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയ്മിന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ നിന്ന്.

ലബനൻ ഉൾപെടെ ഏതാനും രാജ്യങ്ങളെ നയിച്ചത് വനിതകളായിരുന്നു. വൈകല്യത്തെ മനക്കരുത്തുകൊണ്ട് നേരിട്ട് നിശ്ചയദാർഢ്യക്കാരും എത്തിയത് പരേഡിനെ കൂടുതൽ സജീവമാക്കി. മൊത്തം 2500 വനിതകളാണ് പരേഡിനെത്തിയത്.  ഓരോ രാജ്യത്തെയും ഔദ്യോഗിക സംഘത്തെ ആനയിച്ചത് അവിടത്തെ യുഎഇ നയതന്ത്ര കാര്യാലയത്തിലെ സ്വദേശികളായിരുന്നുവെന്നതും ശ്രദ്ധേയമായി.

Special-Olympics-World-Games5 അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ച സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിമിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

ഔപചാരിക ഉദ്ഘാടനം വൈകിട്ട് 7ന് ആയിരുന്നുവെങ്കിലും 5ന് തന്നെ കലാപരിപാടികൾ ആരംഭിച്ചിരുന്നു. യുഎഇ വ്യോമസേനയുടെ ദേശീയത പതാകയുടെ വർണംവിതറി സ്റ്റേഡിയത്തിനുമുകളിലൂടെ പറന്നത് കാണികളെ ആവേശംകൊള്ളിച്ചു. പ്രശസ്ത പോപ് ഗായകരായ അവ്റിൽ ലവിനെയുടെ മാസ്മരിക സംഗീത വിരുന്ന് അതിഥികളെ ആവേശംകൊള്ളിച്ചു. ആർപ്പുവിളിച്ചും എഴുനേറ്റുനിന്നും പ്രത്യഭിവാദ്യം ചെയ്തു. ഉദ്ഘാടനത്തിന് മുൻപുള്ള ബ്ലിസ് സംഗീത ആൽബവും ജനങ്ങളെ ഹരംകൊളളിക്കുന്നതായിരുന്നു.

195 രാജ്യക്കാരുടെ റെക്കോർഡ് പങ്കാളിത്തം ഗെയിംസിന് പൊലിമ കൂട്ടി. ഏറ്റവും കൂടുതൽ വനിതാ താരങ്ങൾ പങ്കെടുക്കുന്ന ഒളിംപിക്സുകൂടിയാണിത്. 14 വനിതകളുമായി സൗദിയുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. 24 ഇനങ്ങളിലായി 195 രാജ്യങ്ങളിലെ 7500 താരങ്ങൾ കാഴ്ചവയ്ക്കുന്ന മനക്കരുത്തിന്‍റെ പോരാട്ടമായിരിക്കും ഇനിയുള്ള ഏഴു ദിവസം ലോകം ചർച്ച ചെയ്യുക. 

Special_Olympics_Ceremony-13 അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ച സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിമിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

അബുദാബി ∙ സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസിൽ വിവിധ ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങൾ. തീയതി, ഇനം, വേദി, സമയം എന്നീ ക്രമത്തിൽ.

മാർച്ച് 15

∙ ഫുട്ബോൾ, അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ വൈകിട്ട് 4.00-6.00

മാർച്ച് 16

∙ ടേബിൾ ടെന്നിസ്, അബുദാബി അഡ്നെക് - വൈകിട്ട് 5.30-7.00

∙ ബീച്ച് വോളിബോൾ - അബുദാബി കോർണിഷ് - രാത്രി 8.00-10.00

മാർച്ച് 17

∙ ഹാൻഡ് ബോൾ - അഡ്നെക് - ഉച്ചയ്ക്ക് 2.00-4.00

∙ ഫുട്ബോൾ - സായിദ് സ്പോർട്സ് സിറ്റി  -വൈകിട്ട് 4.00-6.00

∙ ബാസ്കറ്റ് ബോൾ - അബുദാബി അഡ്നെക് -  വൈകിട്ട് 6.30-8.30

മാർച്ച് 18

∙ ബാഡ്മിൻറൺ - അബുദാബി അഡ്നെക് -  ഉച്ചയ്ക്ക് 1.30-3.00

∙ കയാക്കിങ് - സെയ്‌ലിങ് ആൻഡ് യോട്ട് ക്ലബ് - ഉച്ചയ്ക്ക് 2.00-4.00

∙ ഫുട്ബോൾ - സായിദ് സ്പോർട്സ് സിറ്റി  - വൈകിട്ട് 4.00-6.00

മാർച്ച് 19

∙ ടെന്നിസ് - സായിദ് സ്പോർട്സ് സിറ്റി  - വൈകിട്ട് 2.00-4.00

∙ ബൗളിങ് - സായിദ് സ്പോർട്സ് സിറ്റി  - വൈകിട്ട് 4.00-6.00

∙ ഫുട്ബോൾ - സായിദ് സ്പോർട്സ് സിറ്റി  - വൈകിട്ട് 4.00-6.00

∙ വോളിബോൾ - അഡ്നെക് - വൈകിട്ട് 7.00-9.00

മാർച്ച് 20

∙ ബോച്ചെ (bocce) - അഡ്നെക് - ഉച്ചയ്ക്ക് 1.30-3.30

∙ ഫുട്ബോൾ - സായിദ് സ്പോർട്സ് സിറ്റി  -വൈകിട്ട് 6.00-7.45

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.