Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലവ് അൺബോക്സ്ഡ്

Joy-Alukkas-Valantines-Day

നമ്മൾ എപ്പോഴും ഓർമിക്കാൻ ആഗ്രഹിക്കുന്ന ചില സുന്ദരമുഹൂർത്തങ്ങളുണ്ട് ജീവിതത്തിൽ. വർഷങ്ങളെത്ര കടന്നുപോയാലും ആ ഓർമകൾ നമ്മളിൽ ഓടിയെത്തിക്കൊണ്ടിരിക്കും, കാരണം നമ്മൾ ഒരിക്കലും അവ മറക്കാൻ ആഗ്രഹിക്കുന്നില്ല. ആദ്യമായി നിങ്ങൾക്ക് പ്രേമപൂർവം കൈമാറിയ റോസാ പുഷ്പമാകാം, അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് വജ്രങ്ങൾ പോലെ ശോഭിച്ച ക്രീക്കിനു സമീപത്തെ പാർക്കിൽ നിങ്ങൾ പ്രണയപൂർവം ഒരുമിച്ചിരുന്ന ചിത്രമാകാം. അതുമല്ലെങ്കിൽ ഒരുപക്ഷേ വിവാഹശേഷം നിങ്ങൾ ആദ്യമായി പോയ റസ്റ്ററന്റിൽ ബില്ലടച്ച തുകയുടെ രസീതാകാം. ഇവയെല്ലാം നിങ്ങൾ സ്മരണിക പോലെ സൂക്ഷിക്കുന്നു. കാരണം നിങ്ങളൊരുമിച്ചുള്ള സുന്ദര ജീവിതത്തിന്റെ അടിസ്ഥാനം ഇങ്ങനെയുള്ള ഓർമകളാണ്. കല്ലിനു മുകളിൽ കല്ലുവച്ചു കഠിന പരിശ്രമം കൊണ്ടും ധാരാളം സ്നേഹം കൊണ്ടും നിങ്ങൾ നിർമിച്ചെടുത്തതാണ് ഈ മനോഹര ജീവിതം. കാലമെത്ര കഴിഞ്ഞാലും ഇതുമൂലം നിങ്ങൾ പരിക്ഷീണിതരാകില്ല. ഇവയെല്ലാം ഒന്നുകൂടി ചെയ്യാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ ഒരുമടിയും കാണിക്കുകയും ഇല്ല. കാരണം ഈ കൊച്ചുകൊച്ചു സന്തോഷ സ്മരണകളാണ് ജീവിതത്തെ, ബന്ധത്തെ മനോഹരമാക്കുന്നത്.

അവന്തിക മോഹനെയും ദർജോയി ദത്തയേയും നോക്കൂ

എഴുത്തുകാരനായ ദർജോയിയും എല്ലാത്തിന്റെയും പ്രേരക ശക്തിയായ അവന്തികയും ഒരുമിക്കാൻ കാരണം ഒരു കൃതിയാണ്. എങ്ങനെയാണ് നന്ദിസ്മരണകൾ കൊണ്ടും മനോഹര മുഹൂർത്തങ്ങൾ കൊണ്ടും അവർ ഈ സുന്ദര ജീവിതം കെട്ടിപ്പടുത്തതെന്നു നോക്കൂ.

ഗ്വയിസിനെയും ജെഫ് സൊറിയാനോയെയും പരിചയപ്പെടൂ

സ്റ്റൈലിസ്റ്റായ ഗ്വയിസും അവളുടെ സംഗീതും യാത്രാഭ്രാന്തനായ ഭർത്താവും. എന്തെല്ലാം പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ഇവർ ശക്തരായ ദമ്പതികളായി വളർന്നതെന്ന് അറിയൂ. ഒരിക്കലും മങ്ങാത്ത അവരുടെ സ്നേഹത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും പഠിക്കൂ.

ഈ ദമ്പതികൾ എന്ത് ഓർമകളാണ് പങ്കുവയ്ക്കുന്നത്. എന്ത് ഓർമകളാണ് ഇവർ ജനിപ്പിക്കുക. ഇവരുടെ ചാരുതയേറിയ യാത്രയിൽ പങ്കുചേരാം, ഇവർ തങ്ങളുടെ പ്രണയ സുന്ദര ജീവിത കഥ പറയുന്നു. https://www.youtube.com/user/JoyalukkasTVC ൽ ലൈവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.