Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈനായി അപേക്ഷിക്കാം, അനുമതി വേഗത്തിലാക്കി ആർടിഎ

rta

ദുബായ് ∙ നിരോധിത സമയത്തും അത്യാവശ്യഘട്ടത്തിൽ വലിയ വാഹനങ്ങൾ ഉപയോഗിക്കേണ്ടി വരിക, ഗതാഗതം തിരിച്ചു വിടുക തുടങ്ങി വിവിധ സേവനങ്ങൾക്ക് ഓൺലൈനിലൂടെ മാത്രം അനുവാദം നൽകുന്നത് ആർടിഎ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി തുടങ്ങി.ആർടിഎ(ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്) ഓഫിസുകളിലും മറ്റും നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാതെ തന്നെ ഉപയോക്താക്കൾക്ക് അനുമതി നൽകുക എന്നതാണ് ലക്ഷ്യം. ആർടിഎയുടെ സൈറ്റിൽ ഇതിനായി പ്രത്യേക വിഭാഗം ആരംഭിച്ചു.

ഇതിൽ അപേക്ഷ സമർപ്പിച്ച് ഓൺലൈനായിത്തന്നെ ഫീസും അടച്ചാൽ പെട്ടെന്നു തന്നെ അനുമതി ലഭിക്കും. ഉപയോക്താവിന് പരമാവധി സംതൃപ്തി എന്നതിനു പുറമേ അടുത്ത ഒരു വർഷത്തിനുള്ളിൽ ദുബായിലെ മുഴുവൻ ഓഫിസുകളും കടലാസ് രഹിതമാക്കുക എന്ന ഉദ്ദേശവും ഇതിനു പിന്നിലുണ്ട്. വർക് സൈറ്റുകളും മറ്റും ഉപഗ്രഹ നിരീക്ഷണ സംവിധാനം ഉപയോഗിച്ച് പരിശോധിക്കാനുള്ള സൗകര്യവും ആർടിഎക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.