റാസൽഖൈമ ∙ കാൻസർ ബോധവൽക്കരണ സന്ദേശവുമായി വിങ്സ് ഓഫ് റിലീഫ് സംഘടന പ്രവർത്തകർ റാക് ഇന്റർനാഷനൽ ഹാഫ് മാരത്തണിൽ പങ്കെടുത്തു. ജീവിത ശൈലിയുമായി ബന്ധപ്പെട്ടു കൂടുതലായി കാണുന്ന സ്തനാർബുദം, ശ്വാസകോശാർബുദം എന്നിവയുടെ വളർച്ച വിവരിക്കുന്ന ടീ ഷർട്ടും അണിഞ്ഞാണ് പ്രവർത്തകർ പങ്കെടുത്തത്.
ബോധവൽക്കരണം, പ്രതിരോധം, മുൻകൂട്ടിയുള്ള രോഗനിർണയം ഇവയിലൂടെ ഇതിനെ ചെറുക്കാൻ കഴിയുമെന്ന സന്ദേശമാണ് ഇവർ പ്രചരിപ്പിച്ചത്. ഹാഫ് മാരത്തൺ ഉദ്ഘാടനം ചെയ്ത റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സയീദ് ഹിൻ സാഗർ അൽ ഖാസിമി പ്രവർത്തകരെ പരിചയപ്പെട്ടു.