Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎസ്ഐ ഇടവക കൊയ്ത്തുത്സവം നാളെ

അബുദാബി∙ സിഎസ്ഐ ഇടവകയുടെ കൊയ്ത്തുത്സവം നാളെ വൈകിട്ട് നാലിന് മുസഫ മാർത്തോമ്മാ ദേവാലയത്തിൽ നടക്കും. മാർത്തോമ്മാ ഇടവക വികാരി റവ. ബാബു പി.കുലത്താക്കൽ ഉദ്ഘാടനം ചെയ്യും. ഇടവകാംഗങ്ങൾ തയാറാക്കുന്ന നാടൻ ഭക്ഷണ വിഭവങ്ങളായിരിക്കും കൊയ്ത്തുത്സവത്തിന്റെ മുഖ്യ ആകർഷണം. കേരളീയ, ഉത്തരേന്ത്യൻ, അറേബ്യൻ, കോണ്ടിനന്റൽ രുചികൾ ആസ്വദിക്കാം. കൈത്തറി ഉൽപന്നങ്ങളുടെയും കൗതുക വസ്തുക്കളുടെയും മറ്റും വിൽപന സ്റ്റാളുകളും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി റവ. സോജി വർഗീസ് ജോൺ അറിയിച്ചു. വിനോദ മത്സരങ്ങളും ലേലവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് 050-4120123, 050-5618357, 0504431657.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.