അജ്മാൻ ∙ റാഷിദിയയിലെ കഫ്റ്റീരിയയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 5 പേർക്കു പരുക്കേറ്റു. ഒരാളുടെ പരുക്ക് ഗുരുതരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരിൽ 4 പേരെ പിന്നീട് വിട്ടയച്ചു. സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടെ ആയിരുന്നു അപകടം. സിലിണ്ടർ കൊണ്ടുവന്നയാൾക്കും രണ്ടു ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേർക്കുമാണ് പരുക്കേറ്റത്. സിലിണ്ടറുമായി എത്തിയ ആൾക്കാണ് ഗുരുതരപരുക്ക്. ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ കഫ്റ്റീരിയ ഭാഗികമായി തകർന്നു.
Advertisement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.