Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വദേശികൾക്ക് കൂട്ടത്തോടെ താമസിക്കാൻ ഭവന പദ്ധതി

Sheikh-Mohammed-bin-Rashid-Al-Maktoum

അബുദാബി∙ സ്വദേശികൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിനാണ് മുന്തിയ പരിഗണനയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്വദേശി ക്ഷേമത്തിനായി ദേശീയ നയം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികൾക്ക് വിവിധ പ്രദേശങ്ങളിൽ ഒന്നിച്ച് താമസിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ താമസ കേന്ദ്രങ്ങൾ സജ്ജമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ സമസ്ത മേഖലകളിലും സുസ്ഥിര വികസനം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ അദ്ദേഹം സ്വദേശി താമസ കേന്ദ്രങ്ങൾക്കുള്ള നയങ്ങളും നിയന്ത്രണങ്ങളും പുതുക്കുകയും ചെയ്തു. വിഷൻ 2021ന്റെ  ഭാഗമായി പുതിയ ജീവിത സംസ്കാരമാണ് കൊണ്ടുവരിക.

യുഎഇയുടെ ശതാബ്ദി വർഷമായ 2071 മുന്നിൽകണ്ടുള്ള നയങ്ങളാണ് ഇക്കാര്യത്തിൽ ആവിഷ്കരിക്കുന്നത്. സ്വദേശികൾ ഒറ്റപ്പെട്ട് വിവിധയിടങ്ങളിൽ താമസിക്കുന്നതിന് പകരം കൂട്ടത്തോടെ ഒരു സമൂഹമായി താമസിക്കുന്നതിലാണ് താൽപര്യം. ഇതുമൂലം ആരോഗ്യകരമായ ജീവിത ശൈലി എല്ലാവർക്കും ഉറപ്പുവരുത്താനാകും. ഇക്കാര്യത്തിൽ സർക്കാർ വകുപ്പുകൾക്ക് മികച്ച സംഭാവനകൾ നൽകാൻ സാധിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദേശീയ ഹാപ്പിനസ്, ഷെയ്ഖ് സായിദ് ഭവന പദ്ധതികളുടെ സഹകരണത്തോടെ ഇത് നടപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.