Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഭാഗീയതക്കും അസഹിഷ്ണുതയ്ക്കും എതിരെ ആഞ്ഞടിച്ച് രാഹുൽ

rahul4

ദുബായ്∙ തിരഞ്ഞെടുപ്പിനുള്ള പടപ്പുറപ്പാടു പോലെയായി രാഹുൽ ഗാന്ധിയുടെ പ്രസംഗം. ആത്മവിശ്വാസം നിറഞ്ഞു നിന്ന ഒരോ വാക്കിലും ഇന്ത്യ എന്ന വികാരം തുടിച്ചു. ചിലപ്പോഴൊക്കെ അതു വൈകാരികമായി. ഞാൻ നിങ്ങളുടെ സേവകാനായി മരണം വരെ തുടരുമെന്നു പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് നിറഞ്ഞ കരഘോഷം ഉയർന്നു.

പ്രവാസി ഇന്ത്യക്കാരുടെ ഒപ്പമാണ് താനെന്നും അവരുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും പ്രകടപത്രികയിൽ ഉറപ്പായും ഇക്കാര്യം ഉണ്ടാകുമെന്നും പറഞ്ഞതും സദസ്സ് ഹർഷാരവത്തോടെയാണ് കേട്ടത്. ഇടയ്ക്കിടെ ചോദ്യം ചോദിച്ചും ഉത്തരം പറയിച്ചുമാണ് രാഹുൽ സദസ്സിനെ ഒപ്പം കൂട്ടിയത്. യുഎഇയിലെ ഭരണാധികൾക്ക് നന്ദി പറഞ്ഞാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. സഹിഷ്ണുത എന്നാൽ വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളലാണ്. ദുബായ് ഭരണാധികാരികൾ ലോകത്തിനു കാണിച്ചു തരുന്നത് അതാണ്. അസഹിഷ്ണുതയും ധാർഷ്ട്യവും കൊണ്ട് രാജ്യം ഭരിക്കാനാവില്ലെന്നും മറ്റ് ആളുകളെ കേൾക്കാൻ മനസ്സുകാണിക്കാതെ പുരോഗതി ഉണ്ടാവില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

പ്രവാസികളാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് ഏറെ സഹായിച്ചവർ. ഗാന്ധിജി പ്രവാസിയായിരുന്നു. വർഗീസ് കുര്യൻ (അമുൽ), സാം പിത്രോദ, മൻമോഹൻസിങ് തുടങ്ങിയവരെല്ലാം പ്രവാസികളായിരുന്നു. ഇന്ത്യ എന്ന വികാരം പ്രവാസികളുടെ ഹൃദയത്തിൽ നിന്നു പറിച്ചു മാറ്റാൻ കഴിയാത്തതാണ്. അക്രമരാഹിത്യം ഇന്ത്യയുടെ ജനിതകഘടനയിലുള്ളതാണ്. നിങ്ങൾ എവിടെ നിന്നു വരുന്നുവെന്നോ, ജാതി ഏതെന്നോ, പുരുഷനെന്നോ, സ്ത്രീയെന്നോ എനിക്ക് പ്രശ്നമില്ല. എന്റെ വാതിലുകൾ നിങ്ങൾക്കായി എപ്പോഴും തുറന്നുകിടക്കും. ഞാൻ നിങ്ങളുടെ സേവകനാണ്- രാഹുൽ പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ചു പോകാനൊരുങ്ങിയ രാഹുലിനോട് ഒരു വനിത ആന്ധ്രപ്രദേശിനെക്കുറിച്ചു ചോദിച്ചു.ഉടൻ മൈക്ക് തിരികെ വാങ്ങിയ അദ്ദേഹം ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകുമെന്ന വാഗ്ദാനം ആവർത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.