Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂസഫലി അടക്കമുള്ള വ്യവസായ പ്രമുഖരുമായി രാഹുൽ കൂടിക്കാഴ്ച നടത്തി

BUSINESS-MAN ദുബായിൽ ഇന്ത്യൻ വ്യവസായികളുമായുള്ള ചർച്ചയിൽ എം.എ.യൂസഫലി, സണ്ണി വർക്കി എന്നിവർ രാഹുലിനൊപ്പം.

ദുബായ്∙ വ്യവസായ പ്രമുഖരുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച ആശയസമ്പന്നമായി. അടുത്ത 50 വർഷം കൊണ്ട് എങ്ങനെ ഇന്ത്യയെ ലോകരാജ്യങ്ങളിൽ ഒന്നാമതാക്കാം എന്നതു സംബന്ധിച്ചായിരുന്നു രാഹുൽ സംസാരിച്ചത്.

വെറും തൊഴിൽ സൃഷ്ടിക്കൽ എന്നതിനപ്പുറം സമഗ്രവളർച്ച ലക്ഷ്യമാക്കണം എന്ന ആശയത്തിൽ വ്യവസായ സമൂഹത്തിന്റെ പ്രതികരണങ്ങളും നിർദേശങ്ങളും അദ്ദേഹം ആരാഞ്ഞു. നിർദേശങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) നേതൃത്വത്തിലായിരുന്നു യോഗം.

labourers-welcome-Rahul ദുബായ് ജബൽ അലി വ്യവസായ മേഖലയിലെ ലേബർ ക്യാംപിൽ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്ന തൊഴിലാളികൾ.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.കെ.യൂസഫലി, എൻഎംസി ഹെൽത്ത് കെയർ ചെയർമാൻ ഡോ.ബി.ആർ ഷെട്ടി, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പൻ, വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംഷീർ വയലിൽ തുടങ്ങി ഇരുനൂറോളം വ്യവസായ പ്രമുഖർ പങ്കെടുത്തു. ഇന്നും രാഹുൽ അബുദാബി ദുസിതാനി ഹോട്ടലിൽ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും.

rahul-labour-camp-audience ദുബായ് ജബൽ അലിയിലെ ലേബർ ക്യാംപിൽ രാഹുൽ ഗാന്ധിയെ കാണാൻ തടിച്ചുകൂടിയ തൊഴിലാളികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.