Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലനിരകളിൽ കുടുങ്ങിയ 3 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

റാസൽഖൈമ∙ മലനിരകളിൽ കുടുങ്ങിയ വനിതകളായ 3 യൂറോപ്യൻ വിനോദസഞ്ചാരികളെ പൊലീസ് ദ്രുതകർമ വിഭാഗം രക്ഷപ്പെടുത്തി. കുത്തനെയുള്ള മലനിരയിൽ അവശരായ ഇവർക്കു പ്രാഥമിക ശുശ്രൂഷ നൽകി തിരികെയെത്തിച്ചു. ശക്തമായ കാറ്റും തണുപ്പും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നെങ്കിലും ഇവരെ സുരക്ഷിതമായി താഴെയെത്തിച്ചതായി പൊലീസ് ജനറൽ കമാൻഡർ അൽവാൻ അൽ നുഐമി പറഞ്ഞു.

ഏതാനും ദിവസം മുൻപ് 3 പേരെ എയർവിങ് വിഭാഗം രക്ഷപ്പെടുത്തിയിരുന്നു. പരിശീലനം ഇല്ലാത്തവർ സാഹസിക വിനോദങ്ങളിൽ ഏർപ്പെടരുതെന്നു അധികൃതർ മുന്നറിയിപ്പു നൽകി. ജബൽ ജൈസ് മലനിരയിൽ  കഴിഞ്ഞമാസം 29ന് രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്ന് 4 പേർ മരിച്ചിരുന്നു. സിപ് ലൈനിൽ തട്ടി നിയന്ത്രണം വിട്ട ഹെലികോപ്റ്റർ മലയിടുക്കിൽ കത്തിയമരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.