Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ മനസ്സോടെ കോൺഗ്രസും ലീഗും; ആവേശം പകർന്ന് നേതൃനിര

rahul-uae2 ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി കേരള നേതാക്കളുമായി ചർച്ച നടത്തുന്നു.

ദുബായ്∙ കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കൾ ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന കാഴ്ച അണികളിലും ആവേശമാകുന്നു. രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് കേരളത്തിൽ നിന്ന് പ്രമുഖ നേതാക്കളെല്ലാം യുഎഇയിൽ ആഴ്ചകൾക്കു മു‍ൻപേ എത്തിയിരുന്നു. ആലോചനാ യോഗങ്ങളും കൺവൻഷനുകളുമായി അവർ അണികളിൽ ആവേശം നിറച്ചു.

എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി രണ്ടാഴ്ച മുൻപ് എത്തിയതോടെ  പരിപാടികളുടെ ഏകദേശ ചിത്രം തെളിഞ്ഞു. പ്രവർത്തകരും ആവേശത്തിലായി. കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസും  ലീഗ് അനുഭാവ സംഘടനയായ കെഎംസിസിയും സജീവമായി രംഗത്തിറങ്ങി. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, കെ.സുധാകരൻ, എംപിമാരായ എം.കെ.രാഘവൻ,ആന്റോ ആന്റണി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി,എൻ.ഷംസുദ്ദീൻ എംഎൽഎ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയ നേതാക്കൾ ഒട്ടേറെ യോഗങ്ങളിൽ പങ്കെടുത്തു.

എംഎൽഎമാരായ കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, തൃശൂർ ഡ‍ിസിസി അധ്യക്ഷൻ ടി.എൻ പ്രതാപൻ, കെപിസിസി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ എന്നിവരും കഴിഞ്ഞയാഴ്ച എത്തിയിരുന്നു. പുന്നക്കൻ മുഹമ്മദലി, എൻ.ആർ.മായൻ, ഇബ്രാഹിം എളേറ്റിൽ,പി.കെ.ഫിറോസ്, ഇ.പി ജോൺസൺ, തുടങ്ങിയവരടക്കം സജീവമായിരുന്നു.. പിന്നാലെ ഇൻകാസ്, കെഎംസിസി സംഘടനകളിലെ യുവതലമുറയും ഊർജസ്വലരായി രംഗത്തുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.