Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉജ്ജ്വല വരവേൽപ്പ് നൽകി ഷെയ്ഖ് മുഹമ്മദ്; യുഎഇ ലോകത്തിന് മാതൃകയെന്ന് രാഹുൽ– ചിത്രങ്ങൾ

rahul-sheikh-mohammed1 ദുബായിൽ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തുന്നു.

ദുബായ് ∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. രാഹുൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണെന്നും ഇത് തുടരുമെന്നും നേതാക്കൾ പറഞ്ഞു. സഹിഷ്ണുതയോടെയും പരസ്പര സഹകരണത്തിലൂടെയും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരുകയാണ്. യുഎഇയുടെ വളർച്ചയെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. രാജ്യത്തിന്റെ സഹിഷ്ണുത മറ്റു ലോകരാജ്യങ്ങൾക്കു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

rahul-sheikh-mohammed3

ചർച്ചയ്ക്കു ശേഷം ഷെയ്ഖ് മുഹമ്മദ് തന്റെ പുസ്തകത്തിന്റെ കോപ്പി രാഹുൽ ഗാന്ധിക്ക് സമ്മാനിക്കുകയും ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ സാം പിത്രോഡ, മിലിന്ദ് ദിയോറ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ്സ് ചീഫ് എക്സിക്യൂട്ടിവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും, യുഎഇ മന്ത്രിമാരായ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗേഷ്, റീം ബിന്ത് ഇബ്രാഹിം അൽ ഹഷേമി, റൂളേഴ്സ് കോർട്ട് ഡയറക്ടർ, ദുബായ് പ്രോട്ടോക്കോൾ ആൻഡ് ഹോസ്പിറ്റാലിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഖലീഫ സയീദ് സുലൈമാൻ തുടങ്ങയവരും ചർച്ചയിൽ പങ്കെടുത്തു.

rahul-sheikh-mohammed4

ലേബർ കോളനിയിൽ തൊഴിലാളികൾക്കൊപ്പം രാഹുൽ
ദുബായിലെത്തിയ രാഹുൽ ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തു. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാം പിത്രോഡ എന്നിവർ രാഹുലിനൊപ്പം വേദിയിലുണ്ടായിരുന്നു. ‘മൻ കി ബാത്' പറയാനല്ല, ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനാണ് വന്നിരിക്കുന്നത് എന്നും രാഹുൽ പറഞ്ഞു. ഭയപ്പാട് വേണ്ട, ആവും വിധമെല്ലാം നിങ്ങളെ സഹായിക്കാൻ ഞാനും എ​​​​​​െൻറ പ്രസ്ഥാനവുമുണ്ടാവും. രാജ്യത്ത് പോർമുഖം തുറന്നു കഴിഞ്ഞു. നിങ്ങ​െളല്ലാം ഒപ്പം വേണം. നാം വിജയിക്കാൻ പോവുകയാണ്​ രാഹുൽ പറഞ്ഞു.

rahul-sheikh-mohammed

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള ആവേശത്തോടെ ആയിരങ്ങളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയത്. പ്രവാസികളായ പ്രവർത്തകർക്ക് ആവേശം പകരാൻ രാഹുലിന്റെ സന്ദർശനത്തിനാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാർഷികത്തോടു അനുബന്ധിച്ചുള്ള പരിപാടിയാണ് സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.