Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശത്തിന്റെ അലകളുയർത്തി രാഹുൽ യുഎഇയിൽ

DUB-RAHUL-WELCOME ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ രാഹുൽഗാന്ധിയെ വരവേൽക്കാൻ കാത്തുനിൽക്കുന്ന സ്ത്രീകൾ.

ദുബായ്∙ രണ്ടുദിവസത്തെ യുഎഇ സന്ദർശനത്തിന് ഇന്നലെ രാത്രി ഏഴോടെ രാഹുൽഗാന്ധി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. എമിറേറ്റ്സ് വിമാനത്തിൽ എത്തിയ രാഹുലിനെ എതിരേൽക്കാൻ പുറത്ത് വൻ ജനക്കൂട്ടമുണ്ടായിരുന്നു. പുറത്തിറങ്ങിയ രാഹുൽ ജനങ്ങൾക്കിടയിലേക്ക് ചെന്ന് ചിലർക്ക് ഹസ്തദാനം നൽകി. അതിനു മുമ്പ് ലോബിയിലിരുന്ന് കേരള നേതാക്കളുമായി പതിനഞ്ചു മിനിറ്റോളം ചർച്ച നടത്തി. ഒഐസി ചെയർമാൻ സാം പ്രിതോദ രാഹുലിനെ അനുഗമിച്ചു.

rahul-uae

ദുബായ് കോൺസൽ ജനറൽ വിപുൽ, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, എഐസിസി സെക്രട്ടറിമാരായ ഹിമാൻഷു വ്യാസ്, മധു ഖോഡ, ഐഒസി സെക്രട്ടറി ഡോ.ആരതി കൃഷ്ണ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, കെ.സുധാകരൻ, എംപിമാരായ എം.കെ രാഘവൻ, ആന്റോ ആന്റണി, എം.ഷംസുദ്ദീൻ എംഎൽഎ, ടി.സിദ്ദീഖ്, പ്രവീൺ കുമാർ, അബ്ദുറഹ്മാൻ രണ്ടത്താണി, പുത്തൂർ റഹ്മാൻ, എളേറ്റിൽ ഇബ്രാഹിം, അൻവർ നഹ,എം.ജി പുഷ്പൻ, മഹാദേവൻ വാഴശേരി, പുന്നക്കൻ മുഹമ്മദലി, എൻ.ആർ.മായൻ,മൻസൂർ പള്ളൂർ എന്നിവർ രാഹുലിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

rahul-uae5.jpg.image.784.410

രാഹുൽ– ഷെയ്ഖ് നഹ്യാൻ കൂടിക്കാഴ്ച നാളെ

അബുദാബി∙  നാളെ ഉച്ചയോടെ അബുദാബിയിലെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎഇ സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി  കൂടിക്കാഴ്ച നടത്തും. തുടർന്ന് മൂന്നു മണിക്ക് ദുസിത് താനി ഹോട്ടലിൽ ഇന്ത്യൻ ബിസിനസ് പ്രഫഷണൽ ഗ്രൂപ്പ് (ഐപിബിജി) നൽകുന്ന സ്വീകരണത്തിൽ വ്യവസായി സമൂഹത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ച ശേഷമായിരിക്കും രാഹുൽഗാന്ധി ദുബായിലേക്ക് മടങ്ങുക.

rahul-uae4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.