Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

7 മാസമായി ശമ്പളമില്ലാതെ മലയാളികൾ, തൊഴിലാളി പ്രശ്നത്തിന് ഒരാഴ്ചയ്ക്കകം പരിഹാരം: മന്ത്രാലയം

labour

അബുദാബി∙ മുസഫയിൽ 7 മാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ മലയാളികൾ അടക്കമുള്ള തൊഴിലാളികളുടെ പ്രശ്നം ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് മാനവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. കുടിശിക വീണ്ടെടുത്ത് നാട്ടിലേക്ക് പോകേണ്ടവർക്ക് പോകാനും ഇവിടെ തുടരേണ്ടവർക്ക് തുടരാനും സൗകര്യമൊരുക്കുമെന്നും മന്ത്രാലയ പ്രതിനിധികൾ ഇന്ത്യൻ എംബസി, തൊഴിലാളി പ്രതിനിധികൾക്കു ഉറപ്പുനൽകി.

ഇന്നലെ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. കമ്പനി ഉടമകൾ മുങ്ങിയതിനെ തുടർന്ന് 70 മലയാളികൾ ഉൾപ്പെടെ നാനൂറോളം വിദേശികൾ ക്യാംപിൽ ദുരിതത്തിലായ വാർത്ത മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. നാട്ടിലേക്ക് പോകേണ്ടവരുടെയും ഇവിടെ തുടരേണ്ടവരുടെയും വീസ കാലാവധി കഴിഞ്ഞവരുടെയും പ്രത്യേകം പട്ടിക ശേഖരിച്ചു. വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയതിനുള്ള പിഴ ഒഴിവാക്കാനുള്ള ശ്രമവും നടത്തും. ഓരോരുത്തരുടെയും കേസുകൾ പ്രത്യേകം പരിഗണിച്ച് തൊഴിലാളികൾക്ക് അർഹമായ നീതി ഉറപ്പാക്കുമെന്ന് മന്ത്രാലയ പ്രതിനിധികൾ പറഞ്ഞു.

സാധുതയുള്ള രേഖകളുള്ളവർക്ക് മറ്റു ജോലി കണ്ടെത്താൻ സഹായിക്കും. കമ്പനിയിൽനിന്ന് കിട്ടാനുള്ള തുകയും വിമാന ടിക്കറ്റും തൊഴിലാളികൾക്ക് കിട്ടി എന്ന് ഉറപ്പുവരുത്തിയ ശേഷമേ നാട്ടിലേക്ക് അയയ്ക്കൂ. അതുവരെ താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തുമെന്നും പറഞ്ഞതായി ചർച്ചയിൽ പങ്കെടുത്ത തൊഴിലാളി പ്രതിനിധി ബീരാൻകുട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.