Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ-യുഎഇ മത്സരം സൗജന്യമായി കാണാം, 5000 പേർക്ക്

asian-cup-coins ഏഷ്യൻ കപ്പ്് ഫുട്ബോളിന്റെ സ്മരണാർഥം യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ 50 ദിർഹത്തിന്റെ വെള്ളി നാണയങ്ങൾ. 50, 1 ദിർഹങ്ങളുടെ 1000 വെള്ളി നാണയങ്ങളാണു പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശത്ത് എഎഫ്സി ഏഷ്യൻ കപ്പ് എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

അബുദാബി ∙ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ-യുഎഇ മത്സരം കാണാൻ 5000 പേർക്ക് സൗജന്യ ടിക്കറ്റ് നൽകുന്നു. യുഎഇ ഫുട്ബോൾ അസോസിയേഷനാണു സൗജന്യ ടിക്കറ്റ് നൽകുന്നത്. ഇന്നു വൈകിട്ട് 4ന് അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ടിക്കറ്റ് വിതരണം ചെയ്യുമെന്ന് അസോസിയേഷൻ അറിയിച്ചു. സായിദ് സ്പോർട്സ് സിറ്റിയിൽ രാത്രി എട്ടിനാണ് മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.