Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാഴ്ചകളുടെ കൗതുകവുമായി അൽ ഹൊസൻ കോട്ട തുറന്നു

gazar പുതുക്കിപ്പണിത ഖസർ അൽ ഹൊസൻ കോട്ട അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യുന്നു.

അബുദാബി∙  പ്രാചീനകാല പ്രൗഢിയോടെ സ്വദേശികളുടെ ജീവിതത്തിലേക്ക് വാതിൽ തുറക്കുന്ന ഖസർ അൽ ഹൊസൻ കോട്ട പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് കോട്ട രാഷ്ട്രത്തിന് സമർപ്പിച്ചത്.

അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് പുതുക്കി പണിത കോട്ടയെ അൽഹൊസൻ, പവിലിയൻ, ഹൗസ് ഓഫ് ആർട്ടിസാൻസ്, ഖസർ അൽ ഹൊസൻ ഫോർട്ട്, കൾചറൽ  ഫൗണ്ടേഷൻ എന്നീ നാലു വിഭാഗമാക്കി തിരിച്ചാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്. ഇന്നു മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. സ്വദേശികളുടെ പഴയകാല ജീവിതത്തിൻറെ ശേഷിപ്പുകളും അപൂർവ ചിത്രങ്ങളും ദൃശ്യങ്ങളും നൂതന സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.

പുരാതന ജനതയുടെ സംസ്കാരവും പൈതൃകവും മൂല്യങ്ങളും പുതുതലമുറയ്ക്ക് പ്രചോദനമേകുന്നതാണെന്നും ഇവയിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ചടങ്ങിൽ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി)  സ്പീക്കർ ഡോ അമൽ അബ്ദുല്ല അൽ ഖുബൈസി, വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.