Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ന്യൂസ് ഗൾഫ് കൂട്ടം ഇന്ന് അജ്മാനിൽ

gulf-koottam

ദുബായ് ∙ പ്രവാസികളുടെ ചിന്തകളും അഭിപ്രായങ്ങളും പറയാൻ അവസരവുമായി മനോരമ ന്യൂസ് ഗൾഫ് കൂട്ടം. ഇന്നു വൈകിട്ട് നാലുമണിക്ക് അജ്മാൻ ഹബിറ്റാറ്റ് സ്കൂളിലാണ് ഗൾഫ് കൂട്ടം സംഘടിപ്പിക്കുന്നത്. പ്രളയാനന്തര കേരളവും പ്രവാസികളും, കണ്ണൂർ വിമാനത്താവളവും പ്രവാസികളുടെ പ്രതീക്ഷകളും എന്നീ വിഷയങ്ങളിലാണു ചർച്ചകൾ.

മനോരമ ന്യൂസ് എക്സിക്യുട്ടീവ് ന്യൂസ് പ്രൊഡ്യൂസർ അയ്യപ്പദാസ് ആണ് ചർച്ചകൾ നയിക്കുന്നത്. ഈമാസം അവസാനത്തോടെ രണ്ട് എപ്പിസോഡുകളായി ചർച്ചകൾ മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്യും. പ്രവാസികളുടെ അഭിപ്രായം തുറന്ന വേദിയിൽ അവതരിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്നവർക്കു പങ്കെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.