Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയിൽ കോടതി രേഖകൾ ഇനി‌ ഇംഗ്ലിഷിലും

514521208

അബുദാബി∙ ഞായറാഴ്ച മുതൽ അബുദാബി കോടതി നടപടികളിൽ ഇംഗ്ലിഷ് വിവർത്തനം നിബന്ധമാക്കി. യുഎഇയിലാണ് ആദ്യമായി ഈ സേവനം ഏർപ്പെടുത്തുന്നത്. സിവിൽ, കൊമേഴ്സ്യൽ കേസുകളിലാണു പുതിയ നിബന്ധന. അറബിക് സംസാരിക്കാത്ത ആളുകൾക്കെതിരെയുള്ള എല്ലാ കേസ് രേഖകളും ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തണമെന്നാണു നിയമം. അബുദാബി ജുഡീഷ്യൽ വകുപ്പിനു കീഴിലുള്ള സിവിൽ, കൊമേഴ്സ്യൽ കോടതികളിലാണ് ഇംഗ്ലിഷ് വിവർത്തനം നിർബന്ധമാക്കിയിരിക്കുന്നത്.


നഷ്ടപരിഹാരം ആവശ്യപ്പെട്ടു സമർപ്പിക്കുന്ന കേസുകളിലും ഇനി രേഖകളുടെ ഇംഗ്ലിഷ് വിവർത്തനം ഉണ്ടായിരിക്കണം. അതേസമയം, തൊഴിൽ തർക്ക കേസുകൾക്കു പുതിയ നിയമം ബാധകമല്ല. വിവർത്തനത്തിനുള്ള തുക തൊഴിലാളികൾക്കു താങ്ങാനാവില്ലെന്നതിനാലാണു തൊഴിൽ തർക്ക കേസുകളിൽ ഇതു നിർബന്ധമാക്കാത്തതെന്നും വിശദീകരിച്ചു. ക്രിമിനൽ കോടതിയിലും മിസ്ഡെമീനർ കോടതിയിലും വിവർത്തനം ആവശ്യമില്ല. കോടതി നടപടികൾക്ക് ഇംഗ്ലിഷ് രണ്ടാം ഭാഷയായി അംഗീകരിക്കുന്ന മേഖലയിലെ ആദ്യ രാജ്യമാണ് യുഎഇ എന്ന് ചീഫ് ജസ്റ്റിസും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് അണ്ടർ സെക്രട്ടറിയുമായ യൂസഫ് അൽ അബ്രി പറഞ്ഞു. കെട്ടിടവാടക കേസുകളും നോട്ടറി പബ്ലിക് അപേക്ഷകളും അറിയിപ്പുകളും ഇംഗ്ലിഷിൽ സമർപ്പിക്കാനും സൗകര്യമുണ്ട്. ഇംഗ്ലിഷ് സംസാരിക്കുന്നവർക്ക് അന്വേഷണത്തിനും മറ്റുമായി പുതിയ സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്.

നേരത്തെ എല്ലാ കേസ് രേഖകളും അറബിക് ഭാഷയിലാണു സമർപ്പിച്ചിരുന്നത്. ഇതു പ്രതികൾ സ്വന്തം ചെലവിൽ വിവർത്തനം ചെയ്താണു കേസിനെക്കുറിച്ചു മനസ്സിലാക്കിയിരുന്നത്. കേസ് അപ്പീൽ കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും പോകുകയും കേസ് ഫയൽ അൻപതും ആയിരവും പേജുകളുള്ളതുമാണെങ്കിൽ പ്രതിക്ക് വിവർത്തനത്തിനു മാത്രം വൻ തുക ചെലവഴിക്കേണ്ടിവരുമായിരുന്നു. ഒരു പേജിന് കുറഞ്ഞത് 100 ദിർഹം ചെലവുവരുമായിരുന്നു. പുതിയ നിയമമനുസരിച്ചു കേസ് കൊടുക്കുന്നയാൾ തന്നെ ഇവയെല്ലാം വിവർത്തനം ചെയ്തു സമർപ്പിക്കണമെന്നാണ് നിയമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.