Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി; അബുദാബി ബീച്ച് അടച്ചിട്ടു

whale-shark കോർണിഷിലെ അൽ ബഹർ ബീച്ചിൽ കണ്ട പുള്ളിത്തിമിംഗലം.

അബുദാബി ∙ ബീച്ചിൽ കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ഭീമൻ അതിഥിയെത്തി– പുള്ളിത്തിമിംഗലം. ഭീമൻ ജീവിയെ കണ്ട ചിലർ അമ്പരന്ന് കരയിലേക്കോടി. മറ്റു ചിലർ ചിത്രവും ദൃശ്യവും സെൽഫിയും പകർത്തുന്ന തിരക്കിലായിരുന്നു. കോർണിഷിലെ അൽ ബഹർ ബീച്ചാലാണ് വിഐപി അതിഥിയോടൊപ്പം കുളിക്കാൻ ചിലർക്ക് അപൂർവ അവസരം ലഭിച്ചത്.

വിവരമറിഞ്ഞെത്തിയ തീരദേശ സേന സന്ദകർശകരെ സുരക്ഷിതമായി മാറ്റി. സുരക്ഷാമുൻകരുതലിന്‍റെ ഭാഗമായി നാളെ(വെള്ളി) വരെ ബീച്ച് അടച്ചതായി അൽ ബഹർ ബീച്ച് അധികൃതർ അറിയിച്ചു. വംശനാശ ഭീഷണി നേരിടുന്ന വർഗത്തിൽപെട്ട തിമിംഗലമാണിതെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. ജനങ്ങളെ ഉപദ്രവിക്കുന്നവയല്ലെങ്കിലും സുരക്ഷ മുൻനിർത്തിയാണ് ബീച്ചിലേക്കുള്ള പ്രവേശനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.